Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസി പരിരക്ഷ പദ്ധതി...

പ്രവാസി പരിരക്ഷ പദ്ധതി ഉടൻ നടപ്പിലാക്കും - ശ്രീരാമക്യഷ്ണൻ

text_fields
bookmark_border
പ്രവാസി പരിരക്ഷ പദ്ധതി ഉടൻ നടപ്പിലാക്കും - ശ്രീരാമക്യഷ്ണൻ
cancel
പ്രവാസി പരിരക്ഷ പദ്ധതി ഉടൻ -ശ്രീരാമകൃഷ്ണൻ കുന്നംകുളം: പ്രവാസികളുടെയും കുടുംബത്തിന്‍റെയും ജീവിതത്തിനും സ്വത്തിനും പൂർണ പരിരക്ഷ നൽകാൻ നോർക്കയുടെ സേവനം എന്നും ഉറപ്പാക്കുമെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പ്രവാസി പുനരധിവാസം' വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി പരിരക്ഷ പദ്ധതി ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ പ്രസിഡന്‍റ്​ യു.വി. അനിൽ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മറ്റി അംഗങ്ങളായ കെ.എഫ്. ഡേവീസ്, എം. ബാലാജി, പ്രവാസി സംഘം സംസ്ഥാന എക്സി. അംഗം സി.കെ. കൃഷ്ണദാസ്, ജില്ല വൈസ് പ്രസിഡൻറ് അഹമ്മദ് മുല്ല, ശാലിനി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം.എൻ. സത്യൻ സ്വാഗതവും അബൂബക്കർ മേലയിൽ നന്ദിയും പറഞ്ഞു. tcc kkm 1 പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുന്നംകുളത്ത് നടന്ന സെമിനാർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ''
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story