Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 2:01 AM IST Updated On
date_range 7 Aug 2022 2:01 AM ISTമാലിന്യ സംസ്കരണ കേന്ദ്രങ്ങളോടുള്ള എതിര്‍പ്പ് ശാസ്ത്രീയ അവബോധമില്ലാത്തതിനാൽ -സ്പീക്കര്‍
text_fieldsbookmark_border
ഗുരുവായൂര്‍ നഗരസഭക്ക് സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ പദവി ഗുരുവായൂര്‍: മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കെതിരായ എതിര്‍പ്പ് ശാസ്ത്രീയ അവബോധമില്ലായ്മ കൊണ്ടാണെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. ഗുരുവായൂര്‍ നഗരസഭയുടെ സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ പദവി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂക്കുപൊത്തി കടന്നു പോകേണ്ട മാലിന്യ കൂമ്പാരമായിരുന്ന ചൂല്‍പ്പുറത്തെ 'ശവക്കോട്ട' ബയോപാര്‍ക്കാക്കി മാറ്റുകയും അവിടെ കുട്ടികളുടെ പാര്‍ക്ക് അടക്കം നിര്‍മിക്കുകയും ചെയ്യുന്ന ഗുരുവായൂര്‍ മാതൃക ലോകം കാണണമെന്നും സംസ്ഥാനത്തെ ജനപ്രതിനിധികള്‍ ഇവിടം സന്ദര്‍ശിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ടൗണ്‍ ഹാള്‍ സമുച്ചയത്തിലെ ഫ്രീഡം ഹാള്‍, പാർക്കിങ് ഏരിയ എന്നിവയുടെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ് ടു മികച്ച വിജയികള്‍ക്ക് പുരസ്‌കാരം കൈമാറലും സ്പീക്കര്‍ നിര്‍വഹിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍, നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ്. മനോജ്, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍, കൗണ്‍സിലര്‍മാരായ കെ.പി. ഉദയന്‍, കെ.പി.എ. റഷീദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, സി. സുമേഷ് എന്നിവര്‍ സംസാരിച്ചു. സ്വച്ഛ് വിദ്യാലയ പുരസ്‌കാരം പാലുവായ് സെന്റ് ആന്റണീസ് സ്‌കൂളിന് കൈമാറി. -ചിത്രം: tct gvr speaker ഗുരുവായൂര്‍ നഗരസഭയുടെ സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ പദവി പ്രഖ്യാപനം സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിക്കുന്നു ------------------ സങ്കടങ്ങള്‍ എണ്ണിപ്പറഞ്ഞ് 'ബാലാമണി' മാലിന്യ സംസ്‌കരണത്തില്‍ താന്‍ നേരിടുന്ന പ്രയാസങ്ങളാണ് നഗരസഭയുടെ ശുചിത്വ അംബാസഡറായ നവ്യ നായര്‍ പങ്കുവെച്ചത് ഗുരുവായൂര്‍: നഗരസഭയുടെ ശുചിത്വ അംബാസഡറായ നടി നവ്യ നായര്‍ ഓണ്‍ലൈനിലെത്തി പങ്കുവെച്ചത് എറണാകുളത്തെ തന്റെ വീട്ടില്‍ മാലിന്യ സംസ്‌കരണത്തിന് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍. തന്റെ വീട്ടിലെ പ്ലാസ്റ്റിക്കും മറ്റും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സാധാരണക്കാരിയായ താനെന്ന് അവര്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അഭാവം മൂലം കൊതുക്, ആഫ്രിക്കന്‍ ഒച്ച് എന്നിവയുടെ ശല്യവുമുണ്ടെന്ന് അവര്‍ പറഞ്ഞു. സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കണം. നന്ദനത്തില്‍ ബാലാമണിയുടെ വേഷം അഭിനയിച്ചതുമുതല്‍ തന്റെ വീട് ഗുരുവായൂരാണോ എന്ന് ചോദിക്കുന്ന നിരവധി പേരുണ്ടെന്നും നഗരസഭയുടെ ശുചിത്വ അംബാസഡറായി ഗുരുവായൂരിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും നവ്യ പറഞ്ഞു. നവ്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ശുചിത്വ അംബാസഡറെന്ന നിലിയില്‍ നവ്യ ഗുരുവായൂര്‍ നഗരസഭയുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് പറഞ്ഞു. -ചിത്രം: tct gvr balamony നഗരസഭയുടെ ശുചിത്വ പ്രഖ്യാപന ചടങ്ങില്‍ നടി നവ്യ നായര്‍ ഓണ്‍ലൈനിലെത്തിയപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
