Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:53 AM IST Updated On
date_range 7 Aug 2022 1:53 AM ISTകാട്ടാന ജനവാസ മേഖലയിൽ: ഉറക്കം നഷ്ടപ്പെട്ട് പഴയന്നൂപ്പാടം നിവാസികൾ
text_fieldsbookmark_border
കാട്ടാന ജനവാസ മേഖലയിൽ ഉറക്കം നഷ്ടപ്പെട്ട് പഴയന്നൂപ്പാടം നിവാസികൾ വടക്കാഞ്ചേരി: കാട്ടാന ജനവാസ മേഖലയിലെത്തിയത് ഉറക്കം കെടുത്തുന്നു. തെക്കുംകര പഞ്ചായത്തിലെ മലയോര മേഖലകളില്‍ കാട്ടാന കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുമ്പോഴും അധികൃതർ നിസംഗത പുലർത്തുകയാണ്. കുതിരാൻ തുരങ്കം തുറന്നതോടെ വഴക്കുംപാറ മേഖലയിലെ 19 ആനകൾ മച്ചാട് വനമേഖലയിൽ എത്തിയതായി വനംവകുപ്പും സംശയിക്കുന്നു. ജനവാസ മേഖലയിൽ തുടർച്ചയായി ആനകളെ കണ്ടെത്തുന്നത് ഇതിനാലാണെന്ന വനംവകുപ്പിന്റെ ഒഴുക്കൻ മറുപടിയിൽ വിശ്വാസ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു. ജനവാസ മേഖലയായ പഴയന്നൂപ്പാടം മേലില്ലത്ത് നിരവധി തവണ ആനയിറങ്ങി വൻകാർഷിക നാശം വിതച്ചിരുന്നു. മേലില്ലം നെല്ലിക്കുന്നേൽ വീട്ടിൽ തോമസിന്‍റെ പറമ്പില്‍ ശനിയാഴ്ച പുലർച്ചയാണ് രണ്ടാം തവണയും കാട്ടാനയെത്തി വാഴക്കൂട്ടങ്ങൾ നശിപ്പിച്ചത്. വനംവകുപ്പിലും കൃഷി വകുപ്പിലും വിവരം ധരിപ്പിച്ചെണ്ടെങ്കിലും അതെല്ലാം അവഗണിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. പടം ) കാട്ടാനയുടെ കാൽ പാദം -TCT.wky.pazhannopadam.elephant.20220806-WA0068
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
