Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:09 AM IST Updated On
date_range 7 Aug 2022 1:09 AM ISTമമ്പുറം ആണ്ടുനേർച്ചക്ക് കൊടിയിറങ്ങി
text_fieldsbookmark_border
തിരൂരങ്ങാടി: മമ്പുറം അലവി തങ്ങളുടെ 184ാമത് ആണ്ടുനേർച്ചക്ക് കൊടിയിറങ്ങി. നേർച്ചയുടെ അവസാന ദിവസം പ്രതികൂല കാലാവസ്ഥക്കിടയിലും അന്നദാനം സ്വീകരിക്കാൻ പതിനായിരങ്ങൾ മമ്പുറത്തെത്തി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലായി ലക്ഷത്തിലധികം നെയ്ച്ചോർ പൊതികൾ വിതരണം ചെയ്തു. രാവിലെ എട്ടിന് ആരംഭിച്ച അന്നദാനം ഉച്ചക്കു ശേഷവും തുടർന്നു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ചാലിൽ കെ.എം. ബഷീറിന് ആദ്യ പാക്കറ്റ് നൽകി അന്നദാനം ഉദ്ഘാടനം ചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, എ.പി. ഉണ്ണികൃഷ്ണൻ, കെ.എം. സൈദലവി ഹാജി കോട്ടക്കൽ, യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സി.കെ. മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ, പി.എം. ബാവ ഹാജി പാണമ്പ്ര, ടി. അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, കബീർ ഹാജി ഓമച്ചപ്പുഴ, പി.കെ. ഇബ്രാഹിം ഹാജി, പി.ടി. അഹ്മദ്, എ.കെ. മൊയ്തീൻ കുട്ടി, എം. ഇബ്റാഹിം ഹാജി, പി.കെ. അബ്ദുൽ ഹമീദ് എന്നിവർ സംബന്ധിച്ചു. ഉച്ചക്ക് മഖാമിൽ നടന്ന ഖത്മുൽ ഖുർആൻ സദസ്സോടെയാണ് നേർച്ചക്ക് കൊടിയിറങ്ങിയത്. സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. മമ്പുറം അലവി തങ്ങളും കുടുംബവും കേരളീയ മത സൗഹാർദത്തിന്‍റെ മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, സി. മുഹമ്മദ് ബാഖവി കിഴിശ്ശേരി, വി.പി. കോയക്കുട്ടി തങ്ങൾ, സി. യൂസുഫ് ഫൈസി മേൽമുറി, അബ്ദുൽ ഖാദർ ഫൈസി അരിപ്ര, ഹസ്സൻ കുട്ടി ബാഖവി കിഴിശ്ശേരി എന്നിവർ പങ്കെടുത്തു. 2. 1 jifri thangal: മമ്പുറം ആണ്ടുനേര്‍ച്ചയുടെ സമാപന പ്രാർഥന സദസ്സിന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
