Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:55 AM IST Updated On
date_range 7 Aug 2022 12:55 AM IST'അക്ഷരത്തിരി' പഠന പിന്തുണ പരിപാടിക്ക് തുടക്കം
text_fieldsbookmark_border
എടയൂർ: അത്തിപ്പറ്റ ഗവ. എൽ.പി സ്കൂളിൽ മികവ് 2022-23ന്‍റെ ഭാഗമായി 'അക്ഷരത്തിരി' പഠനപിന്തുണ പരിപാടിക്ക് തുടക്കമായി. എടയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലൂബി റഷീദ് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ എസ്. അച്യുതൻ അക്ഷരത്തിരി മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. സൗദാമിനി, എൻ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.കെ. അജിത സ്വാഗതവും കൺവീനർ കെ.ടി. ഷഹനാസ് നന്ദിയും പറഞ്ഞു. കെ.ടി. ഷഹനാസ്, സി.കെ. മിനി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. MP VNCY 3 GLPS Athipatta.jpg അത്തിപ്പറ്റ ഗവ. എൽ.പി സ്കൂളിൽ 'അക്ഷരത്തിരി' മൊഡ്യൂൾ ബി.ആർ.സി ട്രെയിനർ എസ്. അച്യുതനിൽനിന്ന് എടയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലൂബി റഷീദ് സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
