Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:55 AM IST Updated On
date_range 7 Aug 2022 12:55 AM ISTചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ആരംഭിച്ചു
text_fieldsbookmark_border
വടക്കുംപുറം: ഓണവിപണി ലക്ഷ്യമിട്ട് ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കർഷകരുടെ നേതൃത്വത്തിലുള്ള സുലഭ പച്ചക്കറി കർഷക ഉൽപാദക കമ്പനി എടയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ തരിശായി കിടന്ന 40 സെന്‍റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. എടയൂർ കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന ലയം നഴ്സറി വഴി വിതരണം ചെയ്ത ഓറഞ്ച്, മഞ്ഞ പൂക്കൾ വിരിയുന്ന 4000 ചെണ്ടുമല്ലി തൈകളാണ് വെച്ചുപിടിപ്പിച്ചത്. മികച്ച പരിചരണത്തിലൂടെ നല്ല വിളവാണ് ലഭിക്കുന്നത്. ഓണാഘോഷത്തിന്‍റെ ഭാഗമായി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരത്തിന് പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ പൂക്കൾ വിതരണം ചെയ്യും. MP VNCY 8 Chendu Malli.jpg എടയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ചെണ്ടുമല്ലി കൃഷിയിടം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സുലഭ ഡയറക്ടർമാരും സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
