Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:52 AM IST Updated On
date_range 7 Aug 2022 12:52 AM ISTകടൽഭിത്തിക്കായി സമരരംഗത്തിറങ്ങി; സി.പി.ഐ നേതാവിനെതിരെ അച്ചടക്ക നടപടി
text_fieldsbookmark_border
പൊന്നാനി: പൊന്നാനിയിൽ തീരദേശ സംരക്ഷണ സമിതി നടത്തിയ പ്രകടനത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ സി.പി.ഐ നേതാവിനെതിരെ അച്ചടക്ക നടപടി. തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് നടന്ന മാർച്ചിൽ പങ്കെടുക്കരുതെന്ന് സി.പി.ഐ അണികൾക്ക് നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് ആനപ്പടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. മുസ്തഫ പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റിയിൽ നേതാവിനെ മണ്ഡലം സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയായിരുന്നു. അച്ചടക്കനടപടിക്കെതിരെ പ്രവർത്തകർക്കിടയിൽ കനത്ത പ്രതിഷേധം ഉയർന്നു. തീരദേശത്തെ പ്രയാസങ്ങൾക്ക് ശാശ്വതപരിഹാരം കാണുക, കര കടലെടുക്കുന്ന പ്രതിഭാസങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുക, ശാസ്ത്രീയമായ കടൽഭിത്തി നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടലോരജനതയെ സംഘടിപ്പിച്ച് കക്ഷി രാഷ്ട്രീയ കൊടിയുടെ നിറങ്ങളില്ലാതെ തീരസംരക്ഷണ സമരം എന്ന പേരിൽ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങിയത്. ഇതിനെതിരെ സി.പി.ഐ അച്ചടക്ക നടപടിയെടുത്തത് തീരദേശത്ത് ഏറെ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. സമരത്തിനെതിരെ അന്യായമായി കേസെടുത്തതും ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story