Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:52 AM IST Updated On
date_range 7 Aug 2022 12:52 AM ISTഅബ്ബാസലി കരേക്കാടിന്‍റെ നിറഞ്ഞ ഓർമകളിൽ അനുസ്മരണ സംഗമം
text_fieldsbookmark_border
കാടാമ്പുഴ: അബ്ബാസലി കരേക്കാട് സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും സാമൂഹിക അംഗീകാരം നേടിയ വ്യക്തിയായിരുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി കരേക്കാട് നോർത്ത് കമ്മിറ്റികൾ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ കാലൊടി അബു ഹാജി അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ, യു.ഡി.എഫ് കോട്ടക്കൽ മണ്ഡലം ചെയർമാൻ വി. മധുസൂദനൻ, കെ.പി. ജാഫർ, വി.പി. ഉസ്മാൻ, എ.പി. മൊയ്തീൻകുട്ടി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, അബൂബക്കർ തുറക്കൽ, ബക്കർ ഹാജി കരേക്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. നാസിബുദ്ദീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്, എ.പി. ജാഫർ അലി, ബാവ കാലൊടി, വി.കെ. കുഞ്ഞനു, വി.പി. ഹുസൈൻ, ഇബ്രാഹീം കുട്ടി പുല്ലാട്ടിൽ, ഹംസ ചോഴിമഠത്തിൽ, യാഹു കോലിശ്ശേരി, അർഷദ് തിരുനെല്ലി, മൊയ്തീൻഷ തയ്യിൽ, എം.പി. ഉണ്ണി, ജുനൈദ് പാമ്പലത്ത്, ഫഹദ് കരേക്കാട്, അഷ്റഫ് പട്ടാക്കൽ, അഷ്റഫലി പുതുക്കിടി എന്നിവർ സംസാരിച്ചു. MP VNCY 5 Munaravali Thangal.jpg അബ്ബാസലി കരേക്കാട് അനുസ്മരണ സംഗമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
