Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാറഞ്ചേരി-പരിച്ചകം...

മാറഞ്ചേരി-പരിച്ചകം റോഡിന്‍റെ ശോച്യാവസ്ഥ: സംസ്ഥാനപാത ഉപരോധിച്ച് കോൺഗ്രസ്

text_fields
bookmark_border
മാറഞ്ചേരി-പരിച്ചകം റോഡിന്‍റെ ശോച്യാവസ്ഥ: സംസ്ഥാനപാത ഉപരോധിച്ച് കോൺഗ്രസ്
cancel
മാറഞ്ചേരി: വർഷങ്ങളായി തകർന്ന് ഗതാഗതം ദുസ്സഹമായ മാറഞ്ചേരി-പരിച്ചകം റോഡിന്‍റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിലെ ഗുരുവായൂർ-കുണ്ടുകടവ് സംസ്ഥാനപാത ഉപരോധിച്ചു. പരിച്ചകത്തുനിന്ന് പ്രകടനവുമായി എത്തിയ പ്രവർത്തകർ സംസ്ഥാനപാതയിൽ പത്ത് മിനിറ്റ്​​ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് മാറഞ്ചേരി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എം.എൽ.എയുടെയും അധികൃതരുടെയും അനാസ്ഥ മൂലമാണ് മാറഞ്ചേരിയിൽനിന്ന് വെളിയങ്കോട് പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന റോഡ് തകർന്ന് കിടക്കാനിടയായതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ അധികൃതർ ഉടൻ തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം എ.എം. രോഹിത് മുഖ്യപ്രഭാഷണം നടത്തി. ഹിളർ കാഞ്ഞിരമുക്ക് അധ്യക്ഷത വഹിച്ചു. മുസ്തഫ വടമുക്ക്, ആസാദ് ഇളയേടത്ത്, പി. നൂറുദ്ദീൻ, ഷിജിൽ മുക്കാല, അബ്ദുൽ ഗഫൂർ, അഷറഫ് കരുവടി, നസീർ മാസ്റ്റർ, ശ്രീജിത്ത്, ടി. മാധവൻ, ശ്യാം പറയിരിക്കൽ, അബ്ദുറഹിമാൻ പാലക്കൽ, എം.ടി. ഉബൈദ്, സംഗീത രാജൻ, സുലൈഖ റസാഖ്, ഗിരിഷ്, മജീദ് ഇല്ലത്തേൽ, ജാസ്മിൻ സത്താർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. MP PNN 2 മാറഞ്ചേരി-പരിച്ചകം റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ കോൺഗ്രസ് സംസ്ഥാനപാത ഉപരോധിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story