Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:50 AM IST Updated On
date_range 7 Aug 2022 12:50 AM ISTപുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
പൊന്നാനി: പൊന്നാനി നഗരസഭ മുന്‍ കൗണ്‍സിലറും മഊനത്തുല്‍ ഇസ്ലാം സഭ, മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി, അന്‍സാറുല്‍ ഇസ്ലാം അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയുമായിരുന്ന കെ.കെ. അസൈനാര്‍ മാസ്റ്ററുടെ സ്മരണക്ക് അഴീക്കല്‍ സഹൃദയ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം ദീര്‍ഘകാലം പൊന്നാനി എം.ഐ ഹൈസ്കൂള്‍ പ്രധാനാധ്യാപകനായിരുന്ന പി. സൈതുട്ടിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവർത്തനമികവിനാണ് പുരസ്കാരം. പൊന്നാനി തഖ്വ മസ്ജിദ് മദ്റസയില്‍ നടന്ന ചടങ്ങില്‍ പ്രഫ. കടവനാട് മുഹമ്മദ് അവാര്‍ഡ് സമ്മാനിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. പത്തേമാരി ഗ്രന്ഥകർത്താവ് ടി.വി. അബ്ദുറഹിമാന്‍ കുട്ടി മാസ്റ്ററെയും ആദരിച്ചു. പറമ്പിൽ അശ്റഫ് അധ്യക്ഷത വഹിച്ചു. പ്രഫ. ഇമ്പിച്ചിക്കോയ തങ്ങള്‍, കെ. കുഞ്ഞന്‍ബാവ മാസ്റ്റര്‍, വാർഡ് കൗൺസിലർ ഇ.കെ. സീനത്ത്, അത്തീഖ് പറമ്പിൽ, കെ. അയ്യൂബ് എന്നിവർ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. MP PNN 4 കെ.കെ. അസൈനാര്‍ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പി. സൈതുട്ടി മാസ്റ്റർക്ക് പ്രഫ. കടവനാട് മുഹമ്മദ് സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
