Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:49 AM IST Updated On
date_range 7 Aug 2022 12:49 AM ISTവിദ്യാർഥികൾ കർക്കടകക്കഞ്ഞി വിതരണം ചെയ്തു
text_fieldsbookmark_border
ഇരിമ്പിളിയം: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം ദേശീയ ഹരിത സേന, ഭൂമിത്രസേന, നാഷനൽ സർവിസ് സ്കീം, റേഞ്ചർറോവർ തുടങ്ങിയ ക്ലബുകൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും കർക്കടകക്കഞ്ഞി തയാറാക്കി വിതരണം ചെയ്തു. വെണ്ടല്ലൂരിലെ യുവകർഷകൻ സലീമിന് പ്രിൻസിപ്പൽ സി.എം. ഫിറോസ് കഞ്ഞി നൽകി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ ഷംന, റെന തുടങ്ങിയവർ കർക്കടക മാസ കഞ്ഞിയെക്കുറിച്ച പ്രാധാന്യവും അതിൽ അടങ്ങിയ 24 ഇനം മരുന്നുകളെക്കുറിച്ചും ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും സംസാരിച്ചു. കർഷകൻ സൈദലവി, പ്രധാനാധ്യാപകൻ അഷ്‌റഫലി കാളിയത്ത്, ഹരിതസേന കൺവീനർ എം.വി. ഷാഹിന എന്നിവർ സംസാരിച്ചു. അധ്യാപകരായ വി. സുധീർ, സൈനുദ്ദീൻ, അബ്ദുല്ല, ശ്രീവിദ്യ തുടങ്ങിയവർ നേതൃത്വം നൽകി. MP VNCY 1 MES HSS Irimbliym.jpg ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.എം. ഫിറോസ് വിദ്യാർഥികൾ തയാറാക്കിയ കർക്കടകക്കഞ്ഞിയുടെ വിതരണോദ്ഘാടനം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
