Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവില്ലേജ് ഓഫിസ്​...

വില്ലേജ് ഓഫിസ്​ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണം -താലൂക്ക് വികസന സമിതി

text_fields
bookmark_border
വില്ലേജ് ഓഫിസ്​ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണം -താലൂക്ക് വികസന സമിതി
cancel
പൊന്നാനി: പൊന്നാനി താലൂക്കിലെ വില്ലേജ് ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന് പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജീവനക്കാരുടെ കുറവുമൂലം വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം പ്രയാസത്തിലാവുന്ന സാഹചര്യം ഒഴിവാക്കണമെന്ന്​ യോഗത്തിൽ ആവശ്യമുയർന്നു. വില്ലേജ് ഓഫിസുകളിൽ അപേക്ഷകൾക്ക് രസീത് നൽകുന്നതിനുള്ള സംവിധാനം വേണമെന്നും ആവശ്യം ഉണ്ടായി. ശാസ്ത്രീയമായ അറവുശാലകളില്ലാത്തതിനാൽ കന്നുകാലികളെ തെരുവിൽ അറുക്കുന്ന സാഹചര്യം തെരുവുനായ്​ ശല്യത്തിന് കാരണമാകുന്നുണ്ടെന്നും ഇതിനാൽ അശാസ്ത്രീയമായ അറവുശാലകൾക്കെതിരെയും ലൈസൻസില്ലാത്ത കോഴിക്കടകൾക്കെതിരെയും നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഡ്രൈവിങ് ടെസ്റ്റിന് കർമ റോഡരികിൽ സ്ഥലം അനുവദിക്കണമെന്ന് അഭിപ്രായമുയർന്നു. താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ അധിക ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ഡി.എം.ഒയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. കർമ റോഡ് പരിസരത്തെ കൈയേറ്റം കണ്ടെത്തിയ സ്ഥലത്ത് അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് ത്വരിതപ്പെടുത്തുമെന്ന് തഹസിൽദാർ അറിയിച്ചു. മാറഞ്ചേരി തുറുവാണം ദ്വീപിലേക്ക് മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള സങ്കീർണതകൾ പരിഹരിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. എം.എൽ.എയുടെ സാന്നിധ്യം ഉണ്ടാവണമെന്നും യോഗം അഭിപ്രായപ്പെട്ടു. പൊന്നാനി തഹസിൽദാറുടെ ചേംബറിൽ നടന്ന യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഒ.ഒ. ശംസു അധ്യക്ഷത വഹിച്ചു Photo: MP PNN 1 പൊന്നാനി തഹസിൽദാറുടെ ചേംബറിൽ നടന്ന താലൂക്ക് വികസന സമിതി യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story