Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:40 AM IST Updated On
date_range 7 Aug 2022 12:40 AM ISTസ്‌കിൽ ടെക് പൊന്നാനി: ഉദ്യോഗാർഥികൾക്ക് നഗരസഭയുടെ നൂതന പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
പൊന്നാനി: നഗരസഭയുടെ 2022 -23 ബജറ്റിൽ പ്രഖ്യാപിച്ച സ്കിൽ ടെക് പൊന്നാനി പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ ഉദ്യോഗാർഥികൾക്ക് നൂതന കോഴ്‌സുകൾ സ്കോളർഷിപ്പോടെ പഠിക്കാനും അത്തരം മേഖലകളിൽ മെച്ചപ്പെട്ട തൊഴിലുകൾ കൈവരിക്കാനുമുള്ള അവസരങ്ങൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്, ബിസിനസ് അനലിറ്റിക്സ്, പൈത്തൺ പ്രോഗ്രാം ഫോർ ഡേറ്റ മാനേജ്മെന്‍റ് തുടങ്ങിയ ഐ.ടി രംഗത്തെ കോഴ്സുകളും ഗേമിങ് കോഴ്സുളും പരിചയപ്പെടുത്തുന്നുണ്ട്. കോഴ്സുകൾ, അവക്കായി സർക്കാർ അനുവദിച്ച 100 ശതമാനം വരെയുള്ള സ്കിൽ സ്കോളർഷിപ്, പ്ലേസ്മെന്‍റ് എന്നിവയെക്കുറിച്ച വിവരങ്ങൾ മനസ്സിലാക്കുന്നതിന് ആദ്യഘട്ടമെന്ന നിലയിൽ സെമിനാറും രജിസ്ട്രേഷനും നഗരസഭയിൽ സംഘടിപ്പിച്ചു. പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും അസാപ് കേരള സൗജന്യ സ്കോളർഷിപ് പരിശീലനം നൽകും. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്‍റ് സഹായവും നൽകും. ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. അരുൺ, പദ്ധതി നിർവഹണ ഓഫിസർ വി.കെ. പ്രശാന്ത്, കൗൺസിലർമാരായ കെ.വി. ബാബു, ഇ.കെ. സീനത്ത്, കെ. ജംഷീന തുടങ്ങിയവർ സംബന്ധിച്ചു. അസാപ് കോഓഡിനേറ്റർ അബി ക്ലാസെടുത്തു. MPPNN 3 സ്കിൽ ടെക് പൊന്നാനി പദ്ധതി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
