Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്യാസ് ഗോഡൗണിലെ...

ഗ്യാസ് ഗോഡൗണിലെ വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമം

text_fields
bookmark_border
ഗ്യാസ് ഗോഡൗണിലെ വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമം
cancel
ഡി.സി.സി പ്രസിഡന്‍റിന്റെ ഭാര്യയുടെ ഉടമസ്ഥതയിലെ ഗോഡൗണിലാണ് സംഭവം വേലൂര്‍: കിരാലൂരിലെ പാചക ഗ്യാസ് ഗോഡൗണിൽ വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ ഭാര്യ ബീനയുടെ ഉടമസ്ഥതയിലെ ഗോഡൗണിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഏഴിന്​ ഗോഡൗണില്‍നിന്ന് വാഹനമെടുക്കാനെത്തിയ ഡ്രൈവര്‍മാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിച്ചു. വാഹനത്തിന്റെ മുന്‍വശം പൂർണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന വാഹനത്തിന്റെ പിറകുവശവും താഴെ വിരിച്ച വിരിയും അഗ്‌നിക്കിരയായി. വാഹനത്തിന്റെ ബാറ്ററിക്കും ഡീസല്‍ ടാങ്കിനും കേടുപാടുകളില്ല. ഡീസല്‍ ടാങ്കിന് തീപിടിക്കാതിരുന്നതിനാൽ വന്‍ദുരന്തം ഒഴിവായി. സാമൂഹിക വിരുദ്ധര്‍ തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മുമ്പ്​ രണ്ട് വാഹനങ്ങളുടെ ബാറ്ററികള്‍ ഇവിടെനിന്ന്​ മോഷണം പോയിരുന്നു. എരുമപ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. TCT ERMPT 1 പടം : കിരാലൂരിലെ പാചക ഗ്യാസ് ഗോഡൗണില്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story