Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എച്ച്.ആർ.എ യൂനിറ്റ്...

കെ.എച്ച്.ആർ.എ യൂനിറ്റ് കൺവെൻഷൻ

text_fields
bookmark_border
മലപ്പുറം: കേരള ഹോട്ടൽ റസ്​റ്റാറന്‍റ്​ അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ യൂനിറ്റ് കൺവെൻഷൻ സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ സി. ബിജുലാൽ ഉദ്ഘാടനം ചെയ്ത. കേന്ദ്ര, കേരള സർക്കാറുകൾ ഹോട്ടൽ മേഖലയിൽ നടപ്പാക്കുന്ന ബദൽ സംവിധാനമില്ലാത്ത പ്ലാസ്റ്റിക് നിരോധനം, വൈദ്യുതിയുടെ അമിത വില, ഭക്ഷ്യവസ്തുക്കളിലെ ജി.എസ്​.ടി തുടങ്ങിയ നടപടികൾ നിർത്തിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെറുകിട ഹോട്ടൽ മേഖലയെ ജി.എസ്​.ടിയിൽ നിന്ന് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെറീദ് എയർലൈൻസ്​ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. സുഗുണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അഡ്വൈസറി ചെയർമാൻ എം. മൊയ്തീൻ കുട്ടി ഹാജി, സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ പി.പി. അബ്ദുറഹിമാൻ, സംസ്ഥാന സെക്രട്ടറി സ്​കറിയ, ജില്ല പ്രസിഡന്‍റ്​ സി.എച്ച്. സമദ്, ജില്ല സെക്രട്ടറി കെ.ടി. രഘു, റഫീഖ് സാംകോ, ബഷീർ റോളക്സ്​, ബിജു കൊക്യൂറോ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അറഫ മാനു സ്വാഗതവും ഹമീദ് ഡെലിഷ്യ നന്ദിയും പറഞ്ഞു. പടം-mm hotel resturent കേരള ഹോട്ടൽ ആൻഡ്​ റസ്​റ്റാറന്‍റ്​ അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ യൂനിറ്റ് കൺവെൻഷൻ സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ സി. ബിജുലാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story