Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജ്യത്ത്​ പ്രതിപക്ഷ...

രാജ്യത്ത്​ പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനം അനുവദിക്കുന്നില്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
* ജന്‍റർ ന്യൂട്രൽ യൂനിഫോം വിഷയത്തിൽ സംസ്ഥാന സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുന്നു മലപ്പുറം: രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനം അനുവദിക്കുന്നില്ലെന്ന്​ മുസ്​ലിം ലീഗ്​ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണ ഏജൻസികളെ ഉ​പയോഗിച്ച്​ പ്രതിപക്ഷ നേതാക്കളെ നിരന്തരം കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നു. ഈ രീതി രാജ്യത്ത്​ ഒരു കാലത്തും ഉണ്ടായിട്ടില്ല. മലപ്പുറം കാരാത്തോട്​​ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധിയെ പോലുള്ള നേതാക്കളെയടക്കം വേട്ടയാടുകയാണ്​. കോൺഗ്രസിനെ നശിപ്പിക്കാനാണ്​ ശ്രമം. അതിനെ എല്ലാ പ്രതിപക്ഷ പാർട്ടികളും എതിർക്കണം. സോണിയ ഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ച്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ കത്തെഴുതിയിട്ടുണ്ട്​. ഈ കത്ത്​ ലീഗ്​ എം.പിമാർ സോണിയ ഗാന്ധിക്ക്​ ​കൈമാറും. കോൺഗ്രസിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. പ്രതിപക്ഷ പാർട്ടികൾ യോജിച്ച്​ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ലീഗ്​ പിന്തുണക്കും. ജന്‍റർ ന്യൂട്രൽ യൂനിഫോം വിഷയത്തിൽ സംസ്ഥാന സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുകയാണ്​. അമിത പാശ്ചാത്യവത്കരണമാണിത്​. ഇത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് ഇവിടുത്തെ സാമൂഹിക സാംസ്കാരിക രീതികൾ പരിശോധിക്കണം. പ്ലസ്​ടുവിനും ഡിഗ്രിക്കും സീറ്റില്ലാതെ കുട്ടികൾ പ്രയാസപ്പെടുമ്പോൾ അതാണ് സർക്കാർ പരിഹരിക്കേണ്ടത്. സീറ്റ് വർധിപ്പിക്കുന്നതും വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതും ചർച്ച ചെയ്യുന്നതിന്​ പകരം ജന്‍റർ ന്യൂട്രാലിറ്റിയാണ്​ ചർച്ച ​ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണക്കിറ്റ് നൽകുന്നത്​ നല്ലത് തന്നെ. പക്ഷേ, കേരളം കഴിഞ്ഞുപോകുന്നത് സർക്കാർ കിറ്റിലല്ല. സന്നദ്ധ സംഘടനകളുടെ സഹായം വളരെ വലുതാണ്. സർക്കാർ സഹായത്തേക്കാൾ ജനങ്ങളിലെത്തുന്നത് സന്നദ്ധ സംഘടനകളുടെ സേവനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story