Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:35 AM IST Updated On
date_range 6 Aug 2022 1:35 AM ISTഭരണകൂടം ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന നിലപാട് സ്വീകരിക്കണം -സാദിഖലി ശിഹാബ് തങ്ങള്‍
text_fieldsbookmark_border
മലപ്പുറം: വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയാൽ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഭരണകൂടം ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്ന് മുസലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യൻ ഭരണകൂടം അത്തരമൊരു സമീപനം എടുക്കുന്നില്ലെന്ന് മാത്രമല്ല, പ്രതിഷേധിക്കുന്നവരെ ഒതുക്കാന്‍ ശ്രമിക്കുകയുമാണ്. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വേട്ടയാടുകയും കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്നും സാദിഖലി തങ്ങള്‍ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story