Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:34 AM IST Updated On
date_range 6 Aug 2022 1:34 AM ISTകാത്തലിക് സിറിയൻ ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ ദേശീയ സമ്മേളനം തൃശൂരിൽ
text_fieldsbookmark_border
തൃശൂർ: കാത്തലിക് സിറിയൻ ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ (ബെഫി) 18ാം ദേശീയ സമ്മേളനം ആഗസ്റ്റ് 27 മുതൽ തൃശൂരിൽ നടക്കും. രണ്ട് നാളുകളിലായി തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് സമ്മേളനം. വിവിധ ആവശ്യങ്ങളുന്നയിച്ച് കാത്തലിക് സിറിയൻ ബാങ്കിലെ ഓഫിസർമാരും ജീവനക്കാരും സംയുക്തമായി 2018 മുതൽ പ്രക്ഷോഭത്തിലാണ്. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുക എന്ന മുഖ്യ അജണ്ടയിലാണ് സമ്മേളനം. സ്വാഗതസംഘം രൂപവത്കരണ യോഗം ശനിയാഴ്ച വൈകീട്ട് 5.30ന് പഴയ നടക്കാവിലെ ബെഫി സെന്ററിൽ നടക്കും. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story