Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഇരുതലമൂരി'യുമായി...

'ഇരുതലമൂരി'യുമായി തട്ടിപ്പ്; വേങ്ങൂര്‍ സ്വദേശി മേലാറ്റൂരിൽ പിടിയില്‍

text_fields
bookmark_border
ഇരുതലമൂരിയുമായി തട്ടിപ്പ്; വേങ്ങൂര്‍ സ്വദേശി മേലാറ്റൂരിൽ പിടിയില്‍
cancel
മേലാറ്റൂർ: മൂന്നര കിലോയോളം തൂക്കമുള്ള 'ഇരുതലമൂരി' പാമ്പുമായി യുവാവ്​ പിടിയിൽ. വേങ്ങൂർ സ്വദേശി പുല്ലൂര്‍ശങ്ങാട്ടില്‍ മുഹമ്മദ് ആഷിഖാണ്​ (30) മേലാറ്റൂർ പെലീസിന്‍റെ പിടിയിലായത്​. മൂന്നര കിലോയോളം തൂക്കമുള്ള ഇരുതലമൂരി പാമ്പിനെ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു​. പ്രതിയെയും പാമ്പിനെയും തുടരന്വേഷണത്തിനായി കരുവാരകുണ്ട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. സംസ്ഥാനത്തിനകത്തും നിന്നും പുറത്തുനിന്നും ആളുകള്‍ ഇവരെ സമീപിക്കുന്നതായും അഞ്ചുകോടി വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായും സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​​ പ്രതി പിടിയിലായത്​. ഇരുതലമൂരിയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വിലയുണ്ട്. അന്ധവിശ്വാസത്തിന്‍റെ പേരില്‍ മന്ത്രവാദത്തിന്​ ഉപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്. അതിനാൽ സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയുള്ള ജീവികളുടെ ഗണത്തില്‍പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വെക്കുന്നതോ വില്‍പന നടത്തുന്നതോ നിയമവിരുദ്ധമാണ്​. ഇത്തരത്തിൽ കോടികള്‍ തട്ടുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, മേലാറ്റൂർ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ സി.എസ്​. ഷാരോണ്‍ എന്നിവര്‍ അറിയിച്ചു. മേലാറ്റൂര്‍ എസ്.ഐ സജേഷ് ജോസ്, എസ്​.സി.പി.ഒ നിധിന്‍ ആന്‍റണി, ജില്ല ആന്‍റി നർകോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരന്‍, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാർ, മനോജ് കുമാര്‍, ദിനേഷ് കിഴക്കേക്കര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പടം mpg mltr 1 muhammed ashik prathi ഇരുതല മൂരിയുമായി പിടിയിലായ മുഹമ്മദ്​ ആഷിഖ്​ (30) പടം mpg mltr 1 iruthala moori മേലാറ്റൂർ പൊലീസ്​ പിടികൂടിയ ഇരുതലമൂരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story