Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:14 AM IST Updated On
date_range 6 Aug 2022 1:14 AM ISTരാസവസ്തുക്കളുടെ ഉപയോഗത്തിന് സോഫ്റ്റ്വെയർ ഒരുക്കി കാലിക്കറ്റ് സര്‍വകലാശാല
text_fieldsbookmark_border
തേഞ്ഞിപ്പലം: പരീക്ഷണശാലയില്‍ ആവശ്യമായ രാസവസ്തുക്കളുടെ കൃത്യമായ ഉപയോഗത്തിനും സൂക്ഷിപ്പിനും സോഫ്റ്റ്വെയര് സംവിധാനമൊരുക്കി കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര പഠനവകുപ്പ്. വിദ്യാര്‍ഥികളുടെ പരീക്ഷണാവശ്യങ്ങള്‍ക്കായി വാങ്ങുന്ന രാസവസ്തുക്കളുടെ ലഭ്യത, ശേഖരത്തിന്റെ അളവ്, കാലാവധി തീരുന്ന സമയം എന്നിവയെല്ലാം യഥാസമയം ചുമതലയുള്ള അധ്യാപകര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഓരോ വര്‍ഷവും നാലര ലക്ഷത്തോളം രൂപയുടെ രാസവസ്തുക്കളാണ് ലാബിലേക്ക് വാങ്ങുന്നത്. കൃത്യമായും സുരക്ഷിതമായും ഇവ ഉപയോഗിക്കാന്‍ സോഫ്റ്റ്വെയര് സഹായിക്കും. 'കെമിക്കല്‍സ് ആന്‍ഡ് കണ്‍സ്യൂമബ്ള്‍സ് ഇന്‍വെന്ററി മാനേജ്മെന്റ് സിസ്റ്റം' എന്നു പേരിട്ട സംവിധാനം തയാറാക്കിയത് സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്ററിലെ പ്രോഗ്രാമര്‍ പി. ജിനിലാണ്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. ഇ.എം. മനോജം, ഡോ. വൈ. ഷിബുവര്‍ധനന്‍, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഡോ. ഇ. പുഷ്പലത, ഡോ. സി.ഡി. സെബാസ്റ്റ്യന്‍, ഡോ. ഇ.എം. അനീഷ്, ഡോ. ആര്. ബിനു, ഡോ. കെ. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു. MT VLKN 1: കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര പഠനവകുപ്പിനായി തയാറാക്കിയ കെമിക്കല്‍സ് ആന്‍ഡ് കണ്‍സ്യൂമബ്ള്‍സ് ഇന്‍വെന്ററി മാനേജ്മെന്റ് സിസ്റ്റം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
