Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:12 AM IST Updated On
date_range 6 Aug 2022 1:12 AM ISTശ്രീശങ്കറിന് സര്‍വകലാശാലയുടെ അഭിനന്ദനം
text_fieldsbookmark_border
തേഞ്ഞിപ്പലം: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് ലോങ്ജംപില്‍ വെള്ളി നേടിയ കാലിക്കറ്റ് സര്‍വകലാശാല താരം എം. ശ്രീശങ്കറിനെ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി ആദ്യമായാണ് ഒരുപുരുഷ താരം ലോങ്ജംപില്‍ മെഡലണിയുന്നത്. പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ശ്രീശങ്കര്‍. ചരിത്രനേട്ടത്തിനുടമയായ ശ്രീശങ്കറിന് സര്‍വകലാശാലയുടെ കായിക പുരസ്‌കാര ദാനടച്ചടങ്ങില്‍ പ്രത്യേക സ്വീകരണം നല്‍കുന്നത് പരിഗണനയിലാണെന്ന് കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story