Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഇൻഷൂറൻസ് പദ്ധതിയിൽ...

'ഇൻഷൂറൻസ് പദ്ധതിയിൽ നിന്ന് നിക്ഷേപ-വായ്പാ പിരിവുകാരെ ഒഴിവാക്കിയത് പുന:പരിശോധിക്കണം'

text_fields
bookmark_border
'ഇൻഷുറൻസ് പദ്ധതിയിൽനിന്ന് നിക്ഷേപ-വായ്പ പിരിവുകാരെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം' മലപ്പുറം: സഹകരണ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് നിക്ഷേപ -വായ്പ പിരിവുകാരെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് കോഓപറേറ്റിവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയിലും രാപ്പകൽ വ്യത്യാസമില്ലാതെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെത്തി സഹകരണസ്ഥാപനങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്നവരാണ് ഈ വിഭാഗം. അതിനാൽ, അപകട മെഡിക്കൽ ഇൻഷുറൻസ് പോലുള്ള പരിരക്ഷ ഏറെ ആവശ്യമുള്ള വിഭാഗം കൂടിയാണ് നിക്ഷേപ -വായ്പ പിരിവുകാരെന്ന് യോഗം ചൂണ്ടിക്കാട്ടി. ജിനേഷ് കൊടക്കാടൻ അധ്യക്ഷനായി. കെ. നാസർ, കെ.പി. കുഞ്ഞി മുഹമ്മദ്, ടി. ബുഷുറുദ്ദീൻ, കെ. ഗീത, കെ.വി. ഉണ്ണി, കെ. ജൈസൽ, പ്രകാശ് കാവന്നൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story