Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 2:01 AM IST Updated On
date_range 5 Aug 2022 2:01 AM ISTഫുട്ബാൾ താരങ്ങളുടെ പൂർവ വിദ്യാർഥി സംഗമം ഏഴിന്
text_fieldsbookmark_border
എടവണ്ണ: മമ്പാട് എം.ഇ.എസ് കോളജിലെ ആദ്യകാല ഫുട്ബാൾ താരങ്ങളുടെ രണ്ടാമത് പൂർവ വിദ്യാർഥി സംഗമവും ജനറൽ ബോഡിയും ആഗസ്റ്റ് ഏഴിന് എടവണ്ണ പി.എസ് ഓഡിറ്റോറിയത്തിൽ നടക്കും. പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഡി.ജി.എം എം.ഇ.എസ് മമ്പാട് ഫുട്ബാൾ അലുമ്നിയുടെ നേതൃത്വത്തിലാണ് പരിപാടി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പൂർവ വിദ്യാർഥികളുടെ മക്കളെയും പഴയകാല താരങ്ങളെയും സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കും. കോളജിന്‍റെ തുടക്കം മുതൽ 2010 വരെയുള്ള കാലങ്ങളിൽ കോളജിലെ മുഴുവൻ ഫുട്ബാൾ താരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ എം.ബി.ബി ഷൗക്കത്ത്, സെക്രട്ടറി മനോജ് മാസ്റ്റർ, ട്രഷറർ എൻ അബ്ദുസ്സലാം, സി. അബ്ദുൽ ലത്തീഫ്, ഡോ. എ. സൈഫുദീൻ, കെ.വി. ജാഫർ, മുജീബ് പൂവത്തി, എൻ.കെ. മുനീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story