Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:59 AM IST Updated On
date_range 5 Aug 2022 1:59 AM IST'നിലമ്പൂരിൽ കാർഡിയോളജി സ്പെഷാലിറ്റി ആശുപത്രി: ജനകീയ ആവശ്യമാക്കി മാറ്റണം'
text_fieldsbookmark_border
എടക്കര: നിലമ്പൂരിൽ ഉന്നത സൗകര്യങ്ങളോടുകൂടിയ കാർഡിയോളജി സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് മുഴുവൻ ജനങ്ങളും ഒരുമിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മൂത്തേടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഹൃദ്രോഗ ചികിത്സക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കണമെന്ന് സർക്കാർ സംവിധാനങ്ങളോട് വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികളുണ്ടായിട്ടില്ല. യഥാസമയം ചികിത്സ നൽകാൻ കഴിയാത്തതുമൂലം നിരവധി മനുഷ്യജീവനാണ് പൊലിഞ്ഞുപോയത്. സർക്കാർ തലത്തിൽ നടപടി വൈകിയാൽ ജനകീയ കൂട്ടായ്മയിലോ സഹകരണ സംഘങ്ങൾ വഴിയോ ഈ ദൗത്യം നിർവഹിക്കാൻ സന്നദ്ധരാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഇഹ്സാനുൽ ഹഖ് വാഫി അധ്യക്ഷത വഹിച്ചു. ഹാരിസ് മുണ്ടോടൻ, ഇർഷാദ്, വി.പി. റിയാസ്, വി.പി. നജാഷ്, സി.കെ. ഷംസുദ്ദീൻ, അഷ്റഫ് നെല്ലിപ്പൊയിൽ, സാദിഖ് പാലാങ്കര, പി.കെ. ആസിഫലി, കെ.പി. സാലിഹ്, നാഷിദ് പുൽക്കട എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story