Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:59 AM IST Updated On
date_range 5 Aug 2022 1:59 AM ISTപീവീസ് മാതൃക ഐക്യരാഷ്ട്ര സമ്മേളനം നാളെ മുതൽ
text_fieldsbookmark_border
മലപ്പുറം: നിലമ്പൂരിലെ പീവീസ് പബ്ലിക് സ്കൂളും കെ.എസ്.എ ബെസ്റ്റ് ഗ്രൂപ്പ് ഓഫ് സ്കൂളും സംയുക്തമായി ആഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ മാതൃക ഐക്യരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. റിസർച്, ഡോക്യുമെന്‍റ്, ഡ്രാഫ്റ്റിങ്, ലോബിയിങ്, സംവാദം തുടങ്ങി ആധുനിക ലോകം ആവശ്യപ്പെടുന്ന കഴിവുകൾ വിദ്യാർഥികളിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ നയതന്ത്ര പ്രതിനിധി ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിക്കും. ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഹാരിസ് മടപ്പള്ളി, പ്രിൻസിപ്പൽ ശ്രീദേവി മേനോൻ, ജിദ്ദ അൽവുറൂദ് ഇന്‍റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ പീറ്റർ റൊണാൾഡ്, വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story