Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:53 AM IST Updated On
date_range 5 Aug 2022 1:53 AM IST'ഹർ ഘർ തിരംഗ': സംസ്ഥാനത്ത് ആദ്യ പതാക വിതരണം നടത്തി മലപ്പുറം കുടുംബശ്രീ
text_fieldsbookmark_border
താണിക്കൽ വസ്ത്ര ബൊട്ടീക്ക് യൂനിറ്റ് നിർമിച്ച 432 പതാകകൾ കനറ ബാങ്കിന് കൈമാറി മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ' (ഓരോ വീട്ടിലും ത്രിവര്‍ണ പതാക) പരിപാടിക്ക് സംസ്ഥാനത്തൊട്ടാകെ പതാക നിർമാണം പുരോഗമിക്കുമ്പോൾ ആദ്യവിതരണം നടത്തി മുന്നേറുകയാണ് മലപ്പുറം കുടുംബശ്രീ ജില്ല മിഷൻ. മലപ്പുറത്തെ കുടുംബശ്രീ സംരംഭമായ താണിക്കൽ വസ്ത്ര ബൊട്ടീക്ക് യൂനിറ്റാണ് മലപ്പുറം കനറ ബാങ്കിലെ ഉദ്യോഗസ്ഥർക്കാവശ്യമായ 432 പതാകകൾ നിർമിച്ച് നൽകിയത്. ബാങ്കിന്റെ റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് കനറ ബാങ്ക് റീജനൽ ഹെഡ് എം. ശ്രീവിദ്യക്ക് പതാകകൾ കൈമാറി ജില്ലയിലെ പതാക വിതരണത്തിന് തുടക്കം കുറിച്ചു. കുടുംബശ്രീ ജില്ല പ്രോഗാം മാനേജർ കെ.ടി. ജിജു, ബാങ്ക് ജീവനക്കാർ വസ്ത്ര യൂനിറ്റ് പ്രതിനിധി റംലത്ത് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാനത്തുതന്നെ പതാകയുടെ ആദ്യ വിതരണം ആരംഭിച്ചത് മലപ്പുറം ജില്ല മിഷന് കീഴിലാണ്. ജില്ലയിൽ രണ്ടുലക്ഷം പതാകകളുടെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ജില്ലയിലെ 94 യൂനിറ്റുകളിലായി 1,80,000 പതാകകൾക്കുള്ള ഓർഡറുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 50,000 പതാകകളുടെ നിർമാണം ഇതിനകം തന്നെ പൂർത്തിയായതായി കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പറഞ്ഞു. ആഗസ്റ്റ് എട്ടോടെ ഓർഡറുകളെല്ലാം വിതരണം ചെയ്യാനാകും. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീടുകളിലും ദേശീയ പതാക ഉയർത്തി ദേശീയ പതാകക്ക് കൂടുതൽ ആദരവ് നൽകുന്നതിനും പൗരന്മാർക്ക് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഹർ ഘർ തിരംഗ' പരിപാടി ജില്ല ഭരണകൂടം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story