Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:53 AM IST Updated On
date_range 5 Aug 2022 1:53 AM ISTഅന്വേഷണ റിപ്പോർട്ട് തിരുത്തിയ കേസിൽ എസ്.ഐ അറസ്‌റ്റിൽ
text_fieldsbookmark_border
2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം മലപ്പുറം: അന്വേഷണ റിപ്പോർട്ട് തിരുത്തിയ കേസുമായി ബന്ധപ്പെട്ട് തിരൂർ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ മോഹൻദാസിനെ ജില്ല ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. സർവിസിൽ നിരവധി ആരോപണങ്ങൾ നേരിട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോർട്ടിൽ അന്നത്തെ അഡ്‌മിനിസ്‌ട്രേറ്റിവ് ഡിവൈ.എസ്.പിയുടെ റൈറ്ററായിരുന്ന മോഹൻദാസ് തിരുത്തൽ വരുത്തിയെന്നാണ് കണ്ടെത്തൽ. 2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ആരോപണം നേരിട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ അഡ്‌മിനിസ്‌ട്രേറ്റിവ് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ നിലമ്പൂർ സി.ഐ അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ ഡിവൈ.എസ്.പി അറിയാതെ കൂട്ടിച്ചേർക്കൽ നടത്തിയയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നിലമ്പൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. തുടർന്ന് ജില്ല പൊലീസ് മേധാവി അന്വേഷണത്തിന് ജില്ല ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. കൈയക്ഷരം ആരുടേതാണെന്ന് കണ്ടെത്താൻ തിരുത്തിയ റിപ്പോർട്ട് പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് കൈയക്ഷരം റൈറ്റർ മോഹൻദാസിന്‍റേതാണെന്ന് കണ്ടെത്തിയത്. ഇതിന്‍റെ റിപ്പോർട്ട് കഴിഞ്ഞദിവസം ലഭിച്ചതിനെത്തുടർന്നാണ് തിരൂർ ഗ്രേഡ് എസ്.ഐയായ മോഹൻദാസിനെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ മോഹൻദാസിന് വ്യാഴാഴ്ച തന്നെ ജാമ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story