Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:35 AM IST Updated On
date_range 5 Aug 2022 1:35 AM ISTമഴക്കെടുതി നേരിടാൻ തിരൂർ നഗരസഭ കൺട്രോൾ റൂം തുറന്നു
text_fieldsbookmark_border
തിരൂർ: മഴക്കെടുതികൾ നേരിടാൻ തിരൂർ നഗരസഭയിൽ പ്രത്യേക യോഗം ചേർന്ന് കർമ പദ്ധതികൾക്ക് രൂപംനൽകി. ഇതിന്‍റെ ഭാഗമായി തിരൂർ നഗരസഭ കൺട്രോൾ റൂം തുറന്നു. ഓരോ വാർഡിലും സന്നദ്ധ പ്രവർത്തകരുടെ ടീം സജ്ജമാക്കുകയും ശനിയാഴ്ച പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചു. ഇവരെ കോർത്തിണക്കിയാണ് കൺട്രോൾ റൂം പ്രവർത്തനങ്ങൾ നടക്കുക. യോഗം നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സലാം അധ്യക്ഷത വഹിച്ചു. പി.കെ.കെ. തങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ ഖാലിദ്, കൗൺസിലർമാരായ കെ. അബൂബക്കർ, വി. നന്ദൻ, ഷബീറലി, സീതലക്ഷ്മി, ഐ.പി. സീനത്ത്, വി. നന്ദൻ, നിർമല കുട്ടികൃഷ്ണൻ, ശരീഫ് പൂഴിക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു സബ് കമ്മിറ്റിക്കും രൂപംനൽകി. വെള്ളം കയറുന്ന വീട്ടുകാരെ മാറ്റിപ്പാർപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story