Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആഴ്ചകളോളം കിണറ്റിൽ...

ആഴ്ചകളോളം കിണറ്റിൽ കുടുങ്ങിയ നായയ്ക്ക് രക്ഷകരായി യുവാക്കൾ

text_fields
bookmark_border
ആഴ്ചകളോളം കിണറ്റിൽ കുടുങ്ങിയ നായയ്ക്ക് രക്ഷകരായി യുവാക്കൾ
cancel
തിരൂർ: ആഴ്ചകളോളം കിണറ്റിൽ അകപ്പെട്ട നായെ രക്ഷിച്ച് മാതൃകയായി തെക്കൻ കുറ്റൂരിലെ ഒരുകൂട്ടം യുവാക്കൾ. തെക്കൻ കുറ്റൂർ മേലെപീടിക ജി.എൽ.പി സ്കൂൾ കിണറ്റിലാണ് നായെ കണ്ടെത്തിയത്. തുടർന്ന് യുവാക്കളുടെയും മലയാളം ചാരിറ്റി പ്രവർത്തകരുടെയും പൊലീസ് വളന്‍റിയറായ ടി.പി. ഉഷ പുറത്തൂരിന്‍റെയും അവസരോചിത ഇടപെടലിലൂടെയാണ് നായെ രക്ഷപ്പടുത്തിയത്. റോഡിനോട് ചേർന്ന ആൾമറയില്ലാത്ത കിണറ്റിൽ നായുടെ ശബ്ദം പ്രദേശത്തുള്ളവർ കേട്ടെങ്കിലും പുറത്തെത്തിക്കാൻ ആരും മുൻകൈ എടുത്തില്ലെന്നാണ് മലയാളം ചാരിറ്റി പ്രവർത്തകർ പറയുന്നത്. പൂഴിത്തറ റസാഖ് ചാരിറ്റി പ്രവർത്തകനായ തയ്യിൽ സൂപ്പിക്കുട്ടിയെ വിളിച്ചതിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തി മലയാളം ചാരിറ്റി പ്രവർത്തകർ പൊലീസ് വളന്‍റിയർ ഉഷ പുറത്തൂരിനെ സമീപിക്കുകയുമായിരുന്നു. തുടർന്ന് വടം കെട്ടി നാട്ടിലെ യുവാക്കളും ഉഷയും കിണറ്റിൽനിന്ന്​ നായെ രക്ഷിക്കുകയായിരുന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അനിൽ മലയത്ത്, തയ്യിൽ സൂപ്പിക്കുട്ടി, രവി ഹനുമാൻകാവ്, തയ്യിൽ സക്കരിയ, എ.പി. ഹസൻ, സി.കെ. ജസിർ, ഷംനാദ് പുളിക്കൽ, റസാഖ്, സുകേശ്, അനീസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. mw rakshapravarthanam : നായെ കിണറ്റിൽനിന്ന് പുറത്തേക്കെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story