Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകസ്റ്റംസിൽ സസ്​പെൻഷൻ...

കസ്റ്റംസിൽ സസ്​പെൻഷൻ എട്ടുമാസത്തിനിടെ രണ്ടാംതവണ

text_fields
bookmark_border
side story കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ എയർ കസ്റ്റംസിൽ എട്ടുമാസത്തിനിടെ രണ്ടാമത്തെ സസ്​പെൻഷൻ. 2021 ഡിസംബറിൽ കള്ളക്കടത്ത്​ സ്വർണം കാണാതായ വിഷയത്തിൽ മൂന്ന്​ കസ്റ്റംസ്​ സൂപ്രണ്ടുമാരെ അന്വേഷണ വിധേയമായി സസ്​പെൻഡ്​​ ചെയ്തിരുന്നു. ഇതിന്​ മുമ്പ്​ സ്വർണക്കടത്തിന്​ ഒത്താശ ​ചെയ്തതതിന്​ എട്ടോളം പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്​. സി.ബി.ഐ-ഡി.ആർ.ഐ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡിസംബറിൽ സസ്​പെൻഷൻ നടപടി കസ്​റ്റംസ്​ ലോക്കറിൽ സൂക്ഷിച്ച സ്വർണം നഷ്ടമായ വിഷയത്തിലായിരുന്നു. കസ്റ്റംസിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു വിഷയം അന്ന്​ മുകളിൽ റിപ്പോർട്ട്​ ചെയ്തത്​. തുടർന്ന്​ കമീഷണർ നിയോഗിച്ച സംഘത്തിന്‍റെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്​പെൻഷൻ നടപടി. ഈ സംഭവം നടന്ന്​ മാസങ്ങൾക്കകമാണ്​ സ്വർണം പിടിച്ചിട്ടും രജിസ്റ്റർ ചെയ്യാത്ത വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story