Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:20 AM IST Updated On
date_range 4 Aug 2022 2:20 AM ISTപീച്ചി ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; മുന്നറിയിപ്പ്
text_fieldsbookmark_border
തൃശൂർ: പീച്ചി ഡാമിലെയും മണലി പുഴയിലെയും ജലനിരപ്പ് പരിശോധിച്ച് ആവശ്യമെങ്കിൽ വ്യാഴാഴ്ച പീച്ചി ഡാമിന്റെ ഷട്ടറുകൾ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി രാവിലെ മുതൽ ഘട്ടം ഘട്ടമായി അഞ്ചു സെ.മി വരെ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഒമ്പതിന് 2.5 സെ.മി, ഉച്ചക്ക് ഒന്നിന് 2.5 സെ.മി എന്നിങ്ങനെയാണ് തുറക്കുക. നിലവിൽ പീച്ചി ഡാമിന്‍റെ നാല് ഷട്ടറുകളും 10 സെ.മി വീതം തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. അഞ്ചു സെ.മി കൂടി ഉയർത്തിയാൽ മണലി പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെ.മി വരെ ഉയരാൻ സാധ്യത. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശം അനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയാറാകണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story