Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വാറി പ്രവർത്തനം;...

ക്വാറി പ്രവർത്തനം; ഭീതിയുടെ നിഴലിൽ ആദിവാസി കുടുംബങ്ങൾ

text_fields
bookmark_border
ക്വാറി പ്രവർത്തനം; ഭീതിയുടെ നിഴലിൽ ആദിവാസി കുടുംബങ്ങൾ
cancel
നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടും ക്വാറിയുടെ പ്രവർത്തനം സജീവം മേലാറ്റൂർ: ക്വാറിയുടെ പ്രവർത്തനം കാരണം ആദിവാസി കുടുംബങ്ങൾ കഴിയുന്നത്​ ആധിയിൽ. എടപ്പറ്റ പഞ്ചായത്തിലെ മൂനാടിയിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയാണ് കുടുംബങ്ങൾക്ക്​ ദുരിതമാകുന്നത്​. പരാതിയെ തുടർന്ന് നിർത്തി​വെയ്ക്കാൻ സംസ്ഥാന പട്ടികജാതി പട്ടികവർഗ കമീഷൻ ഉത്തരവിട്ടിട്ടും ക്വാറിയുടെ പ്രവർത്തനം സജീവമാണ്​. മൂനാടി ആദിവാസി കോളനിയിലെ എം.സി. ബാലൻ നൽകിയ പരാതിയിൽ 2019 സെപ്റ്റംബർ 26നാണ് താൽക്കാലികമായി പ്രവർത്തനം നിർത്തി​വെക്കാൻ ഉത്തരവിട്ടിരുന്നത്. എന്നാൽ വീണ്ടും ലൈസൻസ് സമ്പാദിച്ച് പ്രവർത്തനമാരംഭിച്ചു. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കുടുംബം 2022 മേയ് 25ന് വീണ്ടും കമീഷന് പരാതി നൽകി. ഇതേതുടർന്ന് പട്ടികജാതി-പട്ടികവർഗ കമീഷൻ ഇതുസംബന്ധിച്ച് ജില്ല കലക്ടർ, പൊലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ക്വാറി നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് നടപ്പാക്കാൻ നിർദേശം നൽകി. എന്നാൽ ഇപ്പോഴും ക്വാറി പ്രവർത്തിക്കുന്നതായി കോളനിക്കാർ പറഞ്ഞു. ക്വാറിയുടെ ഏതാനും മീറ്ററുകൾക്കടുത്താണ് ബാലനും ബന്ധുവുമടക്കമുള്ള രണ്ട് കുടുംബങ്ങൾ താമസം. കരിങ്കല്ലു പൊട്ടിക്കുമ്പോഴത്തെ സ്ഫോടനം കാരണം കല്ലുകൾ തെറിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചതായും ഇവർ പറയുന്നു. മഴ ശക്തമായതോടെ വലിയ തോതിലുള്ള വെള്ളത്തിന്‍റെ കുത്തൊഴുക്കും ഭീഷണിയാണ്. വനമേഖലയോടു ചേർന്ന പ്രദേശമായതിനാൻ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകാം എന്ന ആശങ്കയിലാണ് കുടുംബങ്ങൾ. രണ്ട് കുടുംബങ്ങളിലായി 18 പേരാണ് ഇവിടെ താമസം. ഇപ്പോൾ കലക്ടറെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ഒരുക്കത്തിലാണിവർ. കമീഷന്‍റെ നിർദേശങ്ങൾ ലഭിച്ചിരുന്നതായും ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ 27ന് കലക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും എടപ്പറ്റ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പടം mc mltr 1 kori മഴയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന ക്വാറി പടം mc mltr 1 balan family ബാലനും കുടുംബവും വീടിനു മുന്നിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story