Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:14 AM IST Updated On
date_range 4 Aug 2022 2:14 AM ISTവൈദ്യുതി ലൈനിലേക്ക് വീണ മരക്കൊമ്പ് നീക്കി
text_fieldsbookmark_border
മലപ്പുറം: 11 കെ.വി ലൈനിലേക്ക് വീണ മരക്കൊമ്പ് അഗ്നിരക്ഷസേന എത്തി മുറിച്ചുനീക്കി. പൊന്മള പഞ്ചായത്തിലെ 15ാം വാർഡിലെ കുറുപ്പംപടിയിലാണ് റോഡരികിലെ മഹാഗണി മരത്തിന്‍റെ കൊമ്പ് മുറിഞ്ഞു വൈദ്യുതി ലൈനിലേക്ക് വീണത്. ലൈനിൽ തട്ടി റോഡിലേക്കു വീഴാറായ ശിഖരം സേന കോണിയും കയറും ഉപയോഗിച്ച് ലൈനിൽനിന്ന് വേർപെടുത്തി താഴെയിറക്കുകയായിരുന്നു. പ്രവൃത്തിയുടെ ഭാഗമായി റോഡിൽ അൽപനേരം ഗതാഗത തടസ്സവുമുണ്ടായി. സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ കെ. പ്രതീഷ്, ഫയർ റെസ്ക്യൂ ഓഫിസർമാരായ പ്രദീപ്, സുധീഷ്, അഫ്സൽ, അഭിലാഷ് പ്രമോദ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്. പടം-mm fire 11 kv log പൊന്മള കുറുപ്പംപടിയിൽ 11 കെ.വി ലൈനിലേക്ക് വീണ മരക്കൊമ്പ് അഗ്നിരക്ഷസേന മുറിച്ചുനീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story