Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലമടക്കിൽ ലൈഫ് വീടുകൾ:...

മലമടക്കിൽ ലൈഫ് വീടുകൾ: ഭൂമി വാങ്ങിയത് ഉദ്യോഗസ്ഥ, ജനപ്രതിനിധി ഒത്താശയിൽ

text_fields
bookmark_border
മലമടക്കിൽ ലൈഫ് വീടുകൾ: ഭൂമി വാങ്ങിയത് ഉദ്യോഗസ്ഥ, ജനപ്രതിനിധി ഒത്താശയിൽ
cancel
മലമടക്കിൽ ലൈഫ് വീടുകൾ: ഭൂമി വാങ്ങിയത് ഉദ്യോഗസ്ഥ, ജനപ്രതിനിധികളുടെ ഒത്താശയിൽ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി പെരിന്തൽമണ്ണ: ഭൂരഹിത ഭവനരഹിതരായ 14 കുടുംബങ്ങൾക്ക് അങ്ങാടിപ്പുറം പഞ്ചായത്ത് മുൻഭരണ സമിതിയുടെ കാലത്ത് 2019ൽ വീടുവെക്കാൻ ഭൂമി വാങ്ങിനൽകിയത് ഉദ്യോഗസ്ഥ, ജനപ്രതിനിധികളുടെ ഒത്താശയിൽ. വീടുകളുയരുന്നത് സുരക്ഷിത സ്ഥലത്തല്ലെന്ന പരാതികൾ ഉയർന്നതോടെ വിഷയം ചർച്ചയായി. ബുധനാഴ്ച ഇക്കാര്യം ചർച്ച ചെയ്യാൻ പഞ്ചായത്ത് ഭരണസമിതിയും ചേർന്നു. പരിയാപുരം കിഴക്കേമുക്കിൽ ചെങ്കുത്തായി നിൽക്കുന്ന മലമടക്കിൽ ഭവന നിർമാണത്തിന് വേണ്ടത്ര സൗകര്യമില്ലാത്ത ഭൂമിയാണ് കുടുംബങ്ങൾക്ക് ലഭിച്ചത്. വീടുകൾ പൂർത്തിയാവും മുമ്പേ താമസം തുടങ്ങിയ കുടുംബങ്ങളെ മലവെള്ളപ്പാച്ചിൽ വന്നതോടെ മാറ്റിപ്പാർപ്പിച്ചിരുന്നു. തഹസിൽദാർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചപ്പോഴാണ് ഇത്തരം ദുർഘടമായ സ്ഥലത്ത് സർക്കാർ പദ്ധതിയിൽ വീടുവെക്കുന്നതിലെ അപകടാവസ്ഥ ബോധ്യപ്പെട്ടത്. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരിൽ ചിലർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ അറിവോടെ കുറഞ്ഞ വിലയ്ക്ക്​ ഭൂമി വാങ്ങി കുടുംബങ്ങൾക്ക് നൽകിയതായാണ് ഉയരുന്ന പരാതി. പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ഇക്കാര്യം വിശദമായ ചർച്ച നടത്തി. ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്ന് സംയുക്തമായി വിജിലൻസിൽ പരാതി നൽകാൻ തീരുമാനിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​​ ഷബീർ കറുമുക്കിൽ അറിയിച്ചു. സെന്‍റിന് 75,000 രൂപ വെച്ച് മൂന്ന് സെന്‍റ്​ ഭൂമി വാങ്ങാനാണ് ഭൂരഹിതർക്ക് ഫണ്ട് അനുവദിച്ചത്. ഉദ്യോഗസ്ഥരിൽ ചിലർതന്നെ ഭൂമി ചൂണ്ടിക്കാട്ടിക്കൊടുത്ത് ഇടനിലക്കാരായി. കുത്തനെ നിൽക്കുന്ന സ്ഥലത്ത് സംരക്ഷണ ഭിത്തിയില്ലാതെയാണ് പല വീടുകളും ഉയരുന്നത്. മണ്ണിടിച്ചിലിനും അപകടങ്ങൾക്കും കാരണമാവും. ജിയോളജി, മണ്ണ്പരിശോധന വിഭാഗം എന്നിവരെ കൊണ്ടുവന്ന് സ്ഥലം പരിശോധിക്കുമെന്ന് തഹസിൽദാർ അറിയിച്ചിട്ടുണ്ട്. അതേസമയം, 23 അംഗ ഭരണസമിതിയിൽ േവണ്ടത്ര ചർച്ചകളോ പരിശോധനകളോ നടത്താത്തതിനാലും നിർവഹണ ഉദ്യോഗസ്ഥനെ മാത്രം കാര്യങ്ങൾ ഏൽപിച്ചതിനാലുമാണ് ഈ സ്ഥിതി വന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പടം mcpmna life veed പരിയാപുരം കിഴക്കേമുക്കിൽ ചെങ്കുത്തായ ഭൂമിയിൽ അപകടാവസ്ഥിൽ സംരക്ഷണഭിത്തിയില്ലാത്ത വീടുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story