Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപകടകരമായ മേഖലയിൽ ലൈഫ്...

അപകടകരമായ മേഖലയിൽ ലൈഫ് വീടുകൾ: പഞ്ചായത്ത്‌ ഭരണസമിതിയിൽ ചർച്ച

text_fields
bookmark_border
അപകടകരമായ മേഖലയിൽ ലൈഫ് വീടുകൾ: പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ച അങ്ങാടിപ്പുറം: 2019ൽ 14 കുടുംബങ്ങൾക്ക് ചെങ്കുത്തായ മലമടക്കിൽ സ്ഥലം നൽകി വീടിന് പണം അനുവദിച്ചത് സംബന്ധിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിയിൽ നീണ്ട ചർച്ച നടന്നു. വീട് വെക്കാൻ ഒരിക്കലും അനുയോജ്യമല്ലാത്ത സ്ഥലം വാങ്ങിയതിനെ സംബന്ധിച്ചും അതിലെ ഗുണഭോക്താക്കളുടെ കൈയിൽനിന്ന്​ പണമടക്കം വാങ്ങി നിർമാണപ്രവൃത്തി നടത്തിയതിനെ സംബന്ധിച്ചും പരാതികൾ ഉയർന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. എല്ലാ ഇടപാടുകളും പുറത്തുകൊണ്ടുവരാനും കുറ്റക്കാരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമിതിയിൽനിന്ന്​ അന്വേഷണത്തിന് വിജിലൻസിനോട് ശിപാർശ ചെയ്തു. മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നിർമാണം പൂർത്തീകരിച്ചത്. വീടുകൾക്കും മൺഭിത്തികൾക്കും ഇടയിൽ വേണ്ടത്ര സ്ഥലമില്ല. ഓരോ വീടുകളിലേക്കും കടന്നുപോകുന്ന വഴികളുടെ അഭാവവുമുണ്ട്. ഈ കാര്യങ്ങളെല്ലാം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ളവരും ഇതിൽ കുറ്റക്കാരാണെന്നും ഭരണസമിതി യോഗം വിലയിരുത്തി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും ഇക്കാര്യങ്ങളോട് യോജിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. സഈദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഷബീർ കർമുക്കിൽ, സ്ഥിരംസമിതി അധ്യക്ഷരായ സെലീന താണിയൻ, വാക്കാട്ടിൽ സുനിൽ ബാബു, അംഗങ്ങളായ കെ.ടി. നാരായണൻ, പി.പി. ശിഹാബുദ്ദീൻ, അനിൽ പുലിപ്ര, ബി. രതീഷ്, കദീജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story