Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:09 AM IST Updated On
date_range 4 Aug 2022 2:09 AM ISTഇ-ടോയ്ലറ്റുകൾ ഡിപ്പോ പരിസരത്ത് സ്ഥാപിക്കാൻ കത്ത്
text_fieldsbookmark_border
മലപ്പുറം: നഗരസഭ നല്‍കാന്‍ തയ്യാറായ ഇ-ടോയ്ലറ്റുകൾ മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് സ്ഥാപിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ അധികൃതർ മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി. നഗരസഭയുടെ മൂന്ന് കേന്ദ്രങ്ങളിലുണ്ടായിരുന്ന ശുചിമുറികളാണ് കെ.എസ്.ആർ.ടി.സിക്ക് നൽകാൻ തീരുമാനിച്ചത്. ഇവ സ്ഥാപിക്കണമെങ്കില്‍ കെ.എസ്.ആർ.ടി.സി അനുമതി ആവശ്യമാണ്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. 2022 ജൂണ്‍ 14ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗമാണ് കെ.എസ്.ആർ.ടി.സി പരിസരത്ത് പൊതുജനങ്ങള്‍ക്കായി ഇ-ശുചിമുറികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മൂന്നാംപടി പാസ്പോർട്ട് സേവാകേന്ദ്രം, കോട്ടപ്പടി താലൂക്ക് ആശുപത്രി, കിഴക്കേത്തല എന്നിവിടങ്ങളിലെ പ്രവര്‍ത്തന രഹിതമായ ഇ-ശുചിമുറികളാണ് കുന്നുമ്മല്‍ കെ.എസ്.ആർ.ടി.സി പരിസരത്ത് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാന്‍ നിശ്ചയിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തിലാണ് മൂന്ന് ശുചിമുറികളും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഡിപ്പോയിലേക്ക് മാറ്റി സ്ഥാപിക്കുന്നതോടെ പ്രവര്‍ത്തന രീതി മാറ്റും. ഡിപ്പോയിലെ നിലവിലെ പൊതുജനങ്ങള്‍ക്കായുള്ള ശുചിമുറി തകരാറിലാണ്. പുതിയ ശുചിമുറികള്‍ സ്ഥാപിക്കുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകും. നഗരസഭയുടെ മൂന്ന് ഇ-ശുചിമുറികളും പ്രവര്‍ത്തന രഹിതമായി കിടക്കുകയാണ്. ഇവ പുനഃപ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. 2018 ഒക്ടോബര്‍ 12ന് മൂന്ന് ശുചിമുറികളും പ്രവര്‍ത്തന രഹിതമായിട്ടുണ്ടെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും നാല് വര്‍ഷമായിട്ടും വൈദ്യുതി, വെള്ള ബിലുകള്‍ നഗരസഭ അടച്ച് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story