Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:01 AM IST Updated On
date_range 4 Aug 2022 2:01 AM ISTപുഴുവരിച്ച നായ്ക്ക് ചികിത്സ നല്‍കി പൊലീസ് വളന്‍റിയര്‍മാര്‍
text_fieldsbookmark_border
എടക്കര: തലയിലെ വ്രണങ്ങളിൽ പുഴുവരിച്ച നിലയിൽ അലഞ്ഞുനടന്ന നായ്ക്ക് ചികിത്സ നല്‍കി പൊലീസ് വളന്‍റിയര്‍മാര്‍. പാലേമാട് അങ്ങാടിയിലൂടെ അലഞ്ഞുനടന്ന നായ്ക്കാണ് നാട്ടുകാരുടെ ആവശ്യപ്രകാരം എടക്കര സ്റ്റേഷന്‍ യൂനിറ്റിലെ പൊലീസ് വളന്‍റിയര്‍മാര്‍ ചികിത്സ നല്‍കിയത്. ദുര്‍ഗന്ധം വമിക്കുന്ന ആഴത്തിലുള്ള മുറിവില്‍നിന്ന് പുഴുക്കളെ പൂര്‍ണമായി നീക്കംചെയ്ത് വൃത്തിയാക്കിയ ശേഷം മരുന്നു വെച്ചുകെട്ടിയാണ് നായെ വിട്ടയച്ചത്. സന്തോഷ് പാലേമാട്, നിസാര്‍ അമ്പായക്കോടന്‍, സക്കീര്‍ പാലേമാട്, റോയ് പാലേമാട് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story