Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:45 AM IST Updated On
date_range 4 Aug 2022 1:45 AM ISTസഹകരണ മേഖലക്കെതിരായ പ്രചാരണം തള്ളിക്കളയണം -ബാങ്ക് സെക്രട്ടറീസ് സെന്‍റര്‍
text_fieldsbookmark_border
മലപ്പുറം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ പ്രതിസന്ധിയില്ലെന്നും അര്‍ധസത്യങ്ങള്‍ പെരുപ്പിച്ചുകാണിച്ച് സഹകരണമേഖലയെ ഒന്നാകെ താറടിച്ചുകാണിക്കുന്ന കോര്‍പറേറ്റ് മാധ്യമനീക്കം പൊതുജനം തള്ളിക്കളയണമെന്നും കോഓപറേറ്റിവ് ബാങ്ക് സെക്രട്ടറീസ് സെന്‍റര്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. 118 വര്‍ഷമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഒരാള്‍ക്കും നിക്ഷേപിച്ച പണം തിരികെ നല്‍കാതിരുന്ന സാഹചര്യമുണ്ടായിട്ടില്ല. കരുവന്നൂര്‍ ബാങ്കില്‍ നടന്നത് ഗൗരവമേറിയ ഒറ്റപ്പെട്ട സംഭവമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ഒന്നരലക്ഷം കോടിയിലധികം നിക്ഷേപമുള്ള സംസ്ഥാനത്തെ സഹകരണ മേഖലക്ക് കഴിയും. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനായി കൺസോർട്ട്യം രൂപവത്കരിക്കുകയും ചെയ്തു. മുമ്പ് വാണിജ്യ- പൊതുമേഖല ബാങ്കുകളിലും, ന്യൂ ജനറേഷൻ ബാങ്കുകളിലും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും നിക്ഷേപിച്ചവര്‍ക്ക് പലതവണ പണം നഷ്ടമായിട്ടുണ്ട്. നിക്ഷേപം തിരിച്ചുകിട്ടാത്ത എണ്ണമറ്റ സംഭവങ്ങളിലെല്ലാം മൗനം പാലിക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍, സര്‍ക്കാറിന്‍റെ നിക്ഷേപ ഗാരന്‍റി സ്കീമില്‍ അംഗങ്ങളായ സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ കുപ്രചാരണം അഴിച്ചുവിടുകയാണെന്നും സമിതി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആകെയുള്ള 1700 പ്രാഥമിക വായ്പ സഹകരണ സംഘങ്ങളില്‍ 32 സംഘങ്ങള്‍ മാത്രമാണ് ഭാഗികമായി പ്രവര്‍ത്തനരഹിതമായത്. 25,000ത്തിലധികം വരുന്ന സഹകരണ സംഘങ്ങളില്‍ 132 എണ്ണം മാത്രമേയുള്ളൂ പ്രവര്‍ത്തനക്ഷമമല്ലാത്തത്. ഇവ പനരുദ്ധീകരിക്കാനുള്ള സര്‍ക്കാറിന്‍റെ സമയോചിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും സമിതി അറിയിച്ചു. സെക്രട്ടറീസ് സെന്‍റര്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. ഭാഗ്യനാഥ്, പി.ടി. മന്‍സൂര്‍, ഹമീദ് വേങ്ങര, അബ്ദുല്‍ അസീസ് വെട്ടിക്കാട്ടിരി, സൈഫുല്ല കറുമുക്കില്‍, ആയിശക്കുട്ടി ഒളകര, ജുമൈലത്ത് കാവനൂര്‍, യൂസുഫ് പള്ളിപ്പുറം, അബൂബക്കർ പുലാമന്തോൾ, അഷ്‌റഫ് അരക്കുപറമ്പ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story