Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള ക്ഷേത്രകല...

കേരള ക്ഷേത്രകല അക്കാദമി പുരസ്കാരം

text_fields
bookmark_border
മലപ്പുറം: കലാകാരൻ കടന്നമണ്ണ ശ്രീനിവാസന് 2021ലെ കേരള ക്ഷേത്രകല അക്കാദമി യുവ പ്രതിഭ പുരസ്കാരം. 7500 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കളമെഴുത്തു പാട്ടിനെ ജാതി മത വ്യത്യാസമില്ലാതെ പരിചയപ്പെടുത്താനും ജനകീയമാക്കാനും പരിശ്രമം ചെയ്യുന്ന ശ്രീനിവാസൻ 149 കളംപാട്ട് ശിൽപശാലകൾ പൂർത്തിയാക്കിയിട്ടുണ്ട്. കലയെ പരിചയപ്പെടാനും അടുത്തറിയാനും ജാതി മത വിഭാഗീയതയുടെ ആവശ്യമില്ലെന്ന തിരിച്ചറിവാണ് തന്‍റെ കളംപാട്ട് ശിൽപശാലകൾക്കു പിന്നിലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. കളമെഴുത്ത് പാട്ടിനും അദ്ദേഹം നടത്തുന്ന കളംപാട്ട് ശിൽപശാലകൾക്കും കിട്ടിയ പരമോന്നത ബഹുമതികളിൽ ഒന്നാണ് ക്ഷേത്രകല അക്കാദമി പുരസ്കാരം. photo: m3 kadannamanan sreenivasan ---------------- മനുഷ്യാവകാശ കമീഷൻ സിറ്റിങ്​ മാറ്റി മലപ്പുറം: മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആഗസ്റ്റ്​ അഞ്ചിന്​ മലപ്പുറം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിങ്​ കനത്ത മഴയുടെ പശ്ചാത്തലത്തിൽ മാറ്റിയതായി കമീഷൻ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story