Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:28 AM IST Updated On
date_range 4 Aug 2022 1:28 AM ISTമലയാള സർവകലാശാല തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്
text_fieldsbookmark_border
മലയാള സർവകലാശാല തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും -ഫ്രറ്റേണിറ്റി മൂവ്മൻെറ് തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് പത്രിക സമർപ്പണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. മലയാള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നൽകിയ നാമനിർദേശ പത്രികകൾ സ്വീകരിക്കാത്തതിന്‍റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ, റിജക്ഷൻ ഓർഡർ ഇല്ല എന്ന കാരണത്താൽ പ്രസ്തുത ഹരജികൾ കോടതി തള്ളി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് റിജക്ഷൻ ഓർഡർ നിരന്തരം പരാതിപ്പെട്ടിട്ടും ലഭിച്ചില്ല. തുടർന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റും വിദ്യാർഥി പ്രതികരണ കൂട്ടായ്മയും വി.സിയെ ഉപരോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ റിജക്ഷൻ ഓർഡറും തള്ളപ്പെട്ട പത്രികകളുടെ കോപ്പിയും ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ഇത് മുൻനിർത്തിക്കൊണ്ട് തുടർ നിയമനടപടികളുമായി മുന്നോട്ടു പോകാനും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും തീരുമാനിച്ചതായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story