Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈസ്കൂൾ അധ്യാപക...

ഹൈസ്കൂൾ അധ്യാപക വിദ്യാർഥി അനുപാതം കുറച്ചത് പുനഃപരിശോധിക്കണം -കെ.പി.എസ്.ടി.എ

text_fields
bookmark_border
മലപ്പുറം: ഹൈസ്കൂൾ അധ്യാപകരെ സംരക്ഷിക്കുന്നതിനു വേണ്ടി ഒമ്പത്​, 10 ക്ലാസുകളിൽ നിലവിൽ ഉണ്ടായിരുന്ന 1:40 എന്ന അനുപാതം പുതിയ തസ്തിക നിർണയ ഉത്തരവിലൂടെ പിൻവലിച്ച സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന്​ കെ.പി.എസ്.ടി.എ മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. നിരവധി അധ്യാപകർക്ക് ജോലി നഷ്ടപ്പെടാൻ ഈ ഉത്തരവ് ഇടയാക്കും. അതുകൊണ്ടുതന്നെ സർക്കാർ ഈ നിർദേശം പിൻവലിച്ച് പഴയ അനുപാതം പുനഃസ്ഥാപിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ്​ കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി. മോഹനൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story