Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:25 AM IST Updated On
date_range 4 Aug 2022 1:25 AM ISTവിലക്കയറ്റത്തിനെതിരെ എസ്.ടി.യു പ്രതിഷേധ സമരം
text_fieldsbookmark_border
മലപ്പുറം: കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾ മൂലമുണ്ടായ വിലക്കയറ്റത്തിനെതിരെയും നികുതി കൊള്ളക്കെതിരെയും എസ്.ടി.യു മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധ സമരസംഗമം നടത്തി. കലക്ടറേറ്റ് പടിക്കൽ നടത്തിയ സംഗമം എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടക്കുന്നത് ജനദ്രോഹ നയങ്ങളുടെ പെരുമഴ പെയ്ത്താണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കോർപറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടി സാധാരണക്കാർക്ക് മേൽ അമിത നികുതി ഭാരം അടിച്ചേൽപിച്ച് ജനദ്രോഹ നയങ്ങൾ നടപ്പാക്കുകയാണ്. ഇതിന്‍റെ ഭാഗമാണ് ഇപ്പോൾ ഭക്ഷ്യവസ്തുക്കൾക്ക് മേൽ ജി.എസ്.ടി വർധന നടപ്പാക്കുന്നത്. ഇതേ നിലപാടാണ് സംസ്ഥാന സർക്കാറും നടപ്പാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്‍റ് വി.എ.കെ. തങ്ങൾ ആധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വല്ലാഞ്ചിറ അബ്ദുൽ മജീദ്, ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി, സംസ്ഥാന ഭാരവാഹികളായ കെ.ടി. കുഞ്ഞാൻ, എ. അബൂബക്കർ, ഇ.കെ. കുഞ്ഞാലി, കെ. നസീമ ബീഗം, വി.പി. അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു. photo: m3 ma2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story