Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:23 AM IST Updated On
date_range 4 Aug 2022 1:23 AM ISTമാറഞ്ചേരി പൗരാവകാശ സംരക്ഷണസമിതി ഉദ്ഘാടനം ആറിന്
text_fieldsbookmark_border
മാറഞ്ചേരി: പൗരന്മാരുടെ വിവിധ അവകാശങ്ങൾ നേടിയെടുക്കുന്നതിന് രൂപവത്കരിച്ച ജനകീയ കൂട്ടായ്മയായ 'പൗരാവാകാശ സംരക്ഷണസമിതി-മാറഞ്ചേരി'യുടെ ഔപചാരിക പ്രവർത്തനോദ്ഘാടനം ഈ മാസം ആറിന് ഉച്ചക്ക് 2.30ന് മാറഞ്ചേരി മുക്കാലയിലെ അരുണോദയം റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജസ്റ്റിസ് കെമാൽ പാഷ സമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ആക്ടിവിസ്റ്റും സാഹിത്യകാരനുമായ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ലോഗോ പ്രകാശനം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്തും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പൗരാവകാശ സംരക്ഷണസമിതി ജനറൽ സെക്രട്ടറി എ. അബ്ദുൽ ലത്തീഫ്, ട്രഷറർ എം.ടി. നജീബ്, എക്സിക്യൂട്ടിവ് അംഗങ്ങളായ എൻ.കെ. അബ്ദുന്നാസർ, എൻ.കെ. റഹീം, രുദ്രൻ വാരിയത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
