Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:21 AM IST Updated On
date_range 4 Aug 2022 1:21 AM ISTരാമായണ പ്രശ്നോത്തരി മത്സരം: ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഉൾപ്പെട്ട് അവസാനവർഷ വാഫി വിദ്യാർഥികൾ
text_fieldsbookmark_border
വളാഞ്ചേരി: കർക്കടക മാസത്തോടനുബന്ധിച്ച് ഡി.സി ബുക്സ് നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഉൾപ്പെട്ട് അവസാനവർഷ വാഫി വിദ്യാർഥികൾ. സംസ്ഥാനതലത്തിൽ നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിലാണ് ആതവനാട് മർകസ് അവസാനവർഷ വാഫി വിദ്യാർഥികളായ മുഹമ്മദ് ജാബിർ, മുഹമ്മദ് ബാസിത് എന്നിവർ മികച്ച സ്ഥാനം നേടിയത്. ആയിരത്തിലധികം പേർ പങ്കെടുത്ത ഓൺലൈൻ മത്സരത്തിൽ ഇവർ ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഇടംപിടിക്കുകയായിരുന്നു. എല്ലാ മതഗ്രന്ഥങ്ങളും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമാണ് പഠിപ്പിക്കുന്നതെന്ന് ഇരുവരും പറയുന്നു. ലോക്ഡൗൺ കാലത്താണ് കൂടുതൽ വായിക്കാൻ തുടങ്ങിയത്. എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' വായിച്ചുതുടങ്ങിയതോടെയാണ് പുരാണകൃതികളിലേക്ക് തിരിഞ്ഞത്. രാമായണത്തിൽ പ്രതിപാദിക്കുന്ന സഹോദരസ്നേഹം മഹത്തരമാണ്. രാജ്യം എങ്ങനെയാണ് ഭരിക്കേണ്ടതെന്നും പ്രജകളുടെ താൽപര്യം എങ്ങനെ സംരക്ഷിക്കപ്പെടണമെന്നും രാമായണം പഠിപ്പിക്കുന്നതായി ഇവർ പറഞ്ഞു. MP VNCY Quiz Vafi Students .jpg: മുഹമ്മദ് ജാബിർ, മുഹമ്മദ് ബാസിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
