Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:16 AM IST Updated On
date_range 4 Aug 2022 1:16 AM ISTടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം
text_fieldsbookmark_border
മലപ്പുറം: കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല സമ്മേളനം ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രെഡ് റബറിന്‍റെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും അടിക്കടിയുള്ള വന്‍ വില വര്‍ധന കാരണം ജില്ലയിലെ മുഴുവന്‍ റീസോളിങ് സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. മേഖലയുടെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റീസോളിങ് നിരക്ക് നേരിയ തോതില്‍ വർധിപ്പിക്കാനും ആഗസ്റ്റ് 20 മുതല്‍ ജില്ലയില്‍ ഏകീകരിച്ച പുതിയ നിരക്ക് നടപ്പാക്കാനും യോഗം തീരുമാനിച്ചു. റീട്രേഡിങ് വ്യവസായികളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മലപ്പുറം മുനിസിപ്പല്‍ വ്യാപാര ഭവനില്‍ നടന്ന സമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് സക്കീര്‍ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കുഞ്ഞാണി, ജില്ല വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ജലീല്‍ എന്നിവർ സംസാരിച്ചു. photo: m3 tyre കേരള ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story