Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒല​വക്കോട്​ റെയിൽവേ...

ഒല​വക്കോട്​ റെയിൽവേ സ്​റ്റേഷനിൽ വൻ സ്വർണ വേട്ട; ഒരാൾ പിടിയിൽ

text_fields
bookmark_border
പാലക്കാട്: ഒലവക്കോട്​ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്‍റെ നേതൃത്വത്തിൽ വൻ സ്വർണ വേട്ട. ട്രെയിനിൽ കടത്തിയ 972.210 ഗ്രാം സ്വർണവുമായി തൃശൂർ ചോരൂർ സ്വദേശി സനോജിനെ ​(39) ബുധനാഴ്ച ആർ.പി.എഫ്​ കസ്റ്റഡിയിലെടുത്തു​. ഇയാളെ ജി.എസ്.ടി എൻഫോഴ്സ്മെന്‍റിന്​ കൈമാറി. ഒലവക്കോട്​ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ്​ നടത്തിയ പരിശോധനയിലാണ്​ ചെന്നൈ -മംഗലാപുരം എക്സ്​പ്രസിൽ നിന്ന്​ സ്വർണം കണ്ടെടുത്തത്​. രേഖകളൊന്നും സനോജിന്‍റെ കൈവശം ഉണ്ടായിരുന്നില്ലെന്ന്​ ആർ.പി.എഫ്​ എ.എസ്​.ഐ സജി അഗസ്റ്റിൻ പറഞ്ഞു. 871 ഗ്രാം 24 കാരറ്റ് തങ്കക്കട്ടിയും 100 ഗ്രാം ആഭരണങ്ങളുമാണ്​ കണ്ടെടുത്തത്​. ചെന്നൈയിൽനിന്ന് ട്രെയിൻ വഴി തൃശൂരിലേക്ക്​ കടത്താനായിരുന്നു പദ്ധതിയെന്ന്​​ സനോജ്​ മൊഴി നൽകി. സ്വർണത്തിന് 50 ലക്ഷത്തോളം രൂപ വില വരും. പാലക്കാട്‌ ആർ.പി.എഫ്​ സി.ഐ സൂരജ് എസ്. കുമാർ, എസ്.ഐ യു. രമേഷ് കുമാർ, എ.എസ്​.ഐമാരായ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബ്​ൾ സാജുകുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. pkg gold ചെന്നൈ -മംഗലാപുരം എക്സ്​പ്രസിൽനിന്ന്​ പിടികൂടിയ സ്വർണവുമായി ആർ.പി.എഫ്​ സംഘം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story