Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൂളിമാട് പാലം: മപ്രം...

കൂളിമാട് പാലം: മപ്രം ഭാഗത്തെ തകർന്ന ബീമുകൾ മാറ്റി തുടങ്ങി

text_fields
bookmark_border
കൂളിമാട് പാലം: മപ്രം ഭാഗത്തെ തകർന്ന ബീമുകൾ മാറ്റിത്തുടങ്ങി എടവണ്ണപ്പാറ: നിർമാണത്തിലിക്കെ തകർന്ന കൂളിമാട് പാലത്തിന്‍റെ മപ്രം ഭാഗത്തെ ബീമുകൾ മാറ്റുന്ന പ്രവൃത്തി തുടങ്ങി. 300 ടൺ ശേഷിയുള്ള ക്രെയിനാണ് ബീമുകൾ മാറ്റാനായി നിർമാണ സ്ഥലത്തെത്തിച്ചത്. പുഴയിലേക്ക് പതിച്ച ഒരു ബീമും പാലത്തിന്‍റെ മുകളിലുള്ള രണ്ട് ബീമുകളുമാണ് മാറ്റുന്നത്. കട്ടിങ് മെഷീൻ ഉപയോഗിച്ച് കഷണങ്ങളാക്കിയാണ് ബീം മാറ്റുന്നതെന്ന് അധികൃതർ പറഞ്ഞു. ബീമുകൾ പിയർ ക്യാപിൽ ഉറപ്പിച്ച് നിർത്തുന്നതിനിടെ ഹൈഡ്രോളിക് ജാക്കിക്കുണ്ടായ തകരാർ മൂലം പാലം തകരുകയായിരുന്നു. പാലത്തിന്‍റെ നാല്​ സ്പാനുകൾക്കുള്ള കോൺക്രീറ്റിങ് ബാക്കി നിൽക്കെയായിരുന്നു അപകടം. me bridge beem കൂളിമാട് പാലത്തിന്‍റെ തകർന്ന ബീമുകൾ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story