Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:04 AM IST Updated On
date_range 4 Aug 2022 1:04 AM ISTടൈൽസ് ലോറി പാലത്തിൽ നിന്ന് തോട്ടിൽ വീണു
text_fieldsbookmark_border
പെരിന്തൽമണ്ണ: തൂത -വെട്ടത്തൂർ റോഡിൽ ബിടാത്തിയിൽ ടൈൽസ് കയറ്റി വന്ന ലോറി പാലത്തിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെർപ്പുളശ്ശേരിയിൽ നിന്ന് നാട്ടുകൽ കൊടക്കാട്ടേക്ക് ടൈൽസ് കയറ്റി പോവുകയായിരുന്നു. പാലം കഴിഞ്ഞ് കയറ്റം പകുതിയോളം പിന്നിട്ടപ്പോൾ ബ്രേക്ക് നഷ്ടമായി പിറകിലേക്കുരുണ്ട് കൈവരി തകർത്ത് തോട്ടിൽ പതിക്കുകയായിരുന്നു. നാട്ടുകാരാണ് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്ലോറി പൂർണമായി തകർന്നു. പടം mpg pmna 4 lori apakadam തൂത വെട്ടത്തൂർ റോഡിൽ ബിടാത്തിയിൽ പാലത്തിൽ നിന്ന് തോട്ടിൽ വീണ ലോറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
