Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:56 AM IST Updated On
date_range 3 Aug 2022 12:56 AM ISTമഴക്കാലമായാൽ മഞ്ചേരിക്കാർക്ക് മടുക്കും
text_fieldsbookmark_border
നഗരത്തിലെ പ്രധാന റോഡുകളെല്ലാം തകർന്നുതന്നെ മഞ്ചേരി: മഴക്കാലമായാൽ മഞ്ചേരി പിന്നെ ഇങ്ങനെയാണ്. പ്രധാന റോഡുകളെല്ലാം തകർന്ന് തരിപ്പണമാകും. കാലങ്ങളായി തുടരുന്ന ഈ പ്രതിഭാസത്തിന് മാറ്റമില്ല. ഇത്തവണയും മഴക്കാലമെത്തിയതോടെ റോഡെല്ലാം തോടായി മാറി. സെൻട്രൽ ജങ്ഷൻ, കോഴിക്കോട്, നിലമ്പൂർ റോഡ്, ജസീല ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയും റോഡ് തകർന്നു. ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടത്. ഇതോടെ യാത്ര ദുസ്സഹമായി. ഗതാഗതക്കുരുക്കിനും കുറവില്ല. മെഡിക്കൽ കോളജിലേക്ക് അടക്കമുള്ള വാഹനങ്ങൾ കുരുക്കിൽപെടുന്നത് നിത്യസംഭവമാണ്. കുഴികളിൽ വെള്ളം കെട്ടിനിന്നും അപകട ഭീഷണി ഉയർത്തുന്നു. ജല അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റാനായി റോഡ് കീറിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിന്നീട് യഥാസമയം അറ്റക്കുറ്റപ്പണി നടത്താതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സെൻട്രൽ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് പച്ച ലൈറ്റ് കത്തി തീരുമ്പോഴേക്കും വാഹനങ്ങൾ കടന്നുപോകാത്ത സ്ഥിതിയാണ്. കുഴികളിൽ ചാടി വാഹനങ്ങൾ പതുക്കെ കടന്നുപോകുന്നതോടെയാണിത്. നിലമ്പൂർ റോഡിലും സ്ഥിതി സമാനമാണ്. മേലാക്കം മുതൽ ചെരണി വരെയും റോഡ് തകർന്നുതന്നെയാണ്. കഴിഞ്ഞ മഴക്കാലത്തും ഇത് തന്നെയായിരുന്നു സ്ഥിതി. പ്രതിഷേധം ശക്തമായതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കം മഞ്ചേരി സന്ദർശിച്ച് റോഡ് നന്നാക്കാൻ നിർദേശിച്ചിരുന്നെങ്കിലും ശാശ്വത പരിഹാരം കാണാനായില്ല. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം ഏറ്റെടുത്ത കരാർ കമ്പനിയുടെ കാലാവധി തീരുന്ന സമയത്ത് റോഡിലെ കുഴികളടച്ചിരുന്നെങ്കിലും ഇതും തകർന്നിട്ടുണ്ട്. റോഡ് അടിയന്തരമായി അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. me mji nelli road : മഞ്ചേരി-നിലമ്പൂർ റോഡിൽ നെല്ലിപ്പറമ്പിൽ റോഡ് തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
