Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൂടുതൽ...

കൂടുതൽ സ്​ത്രീധനമാവശ്യപ്പെട്ട്​ ഭാര്യക്ക്​ മർദനം; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
മർദനത്തിൽ കാഴ്ച നഷ്ടപ്പെട്ടതായി യുവതി വാഴക്കാട്/മലപ്പുറം: ഭാര്യയെ മർദിച്ച കേസിൽ യുവാവിനെ അറസ്റ്റ്​ ചെയ്തു. വാഴയൂർ പൊന്നോംപാടം സ്വദേശി ഫിറോസ് ഖാനെയാണ് (39)​ വാഴക്കാട്​ ഗ്രേഡ്​ സബ് ഇൻസ്പെക്ടർ കെ. സുരേഷ് കുമാർ അറസ്റ്റ്​ ചെയ്തത്​. ഭര്‍തൃപിതാവ് മുഹമ്മദ് കുട്ടി, മാതാവ് സഫിയ എന്നിവര്‍ക്കെതിരെയും കേസെടുത്തു​. 12 വർഷംമുമ്പ് 40 പവൻ സ്വർണവും 75,000 രൂപയും സ്​ത്രീധനം നൽകിയായിരുന്നു വിവാഹം. എന്നാൽ, കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം മർദിക്കുന്നതായും മര്‍ദനത്തിൽ കാഴ്ച നഷ്ടപ്പെട്ടതായും കരിപ്പൂര്‍ കൊളത്തൂരിലെ കുറ്റിക്കാട്ടില്‍ നഫീയ മലപ്പുറത്ത്​ മാധ്യമങ്ങളോട്​ പറഞ്ഞു. ജൂ​ലൈ 15ന്​ ബെൽറ്റ്​ ഉപയോഗിച്ചും കൈകൊണ്ടും മർദിച്ചപ്പോഴാണ്​ കണ്ണിന്​ അടിയേറ്റത്​. തുടർന്ന്​ കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിൽ കണ്ണിന്‍റെ 90 ശതമാനവും കാഴ്ച നഷ്​ടപ്പെട്ടതായി വ്യക്തമായി. മജിസ്​ട്രേറ്റിന്​ മൊഴി നൽകിയതായും ഇവർ പറഞ്ഞു. mpg firoskhan ഫിറോസ് ഖാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story